ബാര്‍ കോഴ കേസ് ഗൂഢാലോചന: എസ്പി ഉണ്ണിരാജന്‍ അന്വേഷിക്കും
Friday, February 12, 2016 11:48 PM IST
തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി ആര്‍. സുകേശന്‍ ബാറുടമ ബിജു രമേശുമായി ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് എസ്പി പി.എന്‍. ഉണ്ണിരാജന്‍ അന്വേഷിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അടുത്ത ദിവസമുണ്ടാകും.

കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന ഉണ്ണിരാജനെ ഒരാഴ്ച മുമ്പാണു സ്ഥാനത്തുനിന്നു മാറ്റി ക്രൈംബ്രാഞ്ചില്‍ നിയമിച്ചത്. ക്രൈംബ്രാഞ്ചിലെ സത്യസന്ധനായ ഉദ്യോഗസ്ഥനെക്കൊണ്ട് സുകേശനെതിരായ ആരോപണം പരിശോധിപ്പിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഉണ്ണിരാജനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ധാരണയായത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.