ആലപ്പുഴയിലും കാസര്‍ഗോട്ടും പുതിയ കളക്ടര്‍മാര്‍
Thursday, February 11, 2016 12:34 AM IST
തിരുവനന്തപുരം: ആലപ്പുഴ, കാസര്‍ഗോഡ് ജില്ലാ കളക്ടര്‍മാരെ മാറ്റി. ആലപ്പുഴ കളക്ടറായിരുന്ന പത്മകുമാറിനെ കെഎസ്യുഡിപി പ്രൊജക്ട് ഡയറക്ടറായി നിയമിക്കുന്നതിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ ചുമതല വഹിച്ചിരുന്ന ആര്‍. ഗിരിജയാണ് പുതിയ ആലപ്പുഴ കളക്ടര്‍. കാസര്‍ഗോഡ് കളക്ടറായിരുന്ന മുഹമ്മദ് സഗീറിനു പകരം ഇ.ദേവദാസിനെ നിയമിച്ചു. മുഹമ്മദ് സഗീറിന് ലാന്‍ഡ് റിക്കാര്‍ഡ്സ് സെക്രട്ടറിയായാണ് പുതിയ നിമയനം. ദേവദാസന്‍ മാറുന്ന ഒഴിവിലാണ് ഇവിടെ സഗീറിനെ നിയമിച്ചത്.


തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമനുസരിച്ചാണ് സ്ഥലംമാറ്റങ്ങള്‍. ഒരേതസ്തികയില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം ജോലി ചെയ്തവരെ തെരഞ്ഞെടുപ്പിനു മുന്നോടിയായി മാറ്റണമെന്നായിരുന്നു കമ്മീഷന്റെ നിര്‍ദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.