സമ്പൂര്‍ണ ആരോഗ്യകേരളം പദ്ധതിക്ക് അനുമതി
Thursday, February 11, 2016 1:02 AM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഫ്ളാഗ്ഷിപ്പ് പദ്ധതിയായ സമ്പൂര്‍ണ ആരോഗ്യ കേരളം പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കിയും ഇതിനായി സമ്പൂര്‍ണ ആരോഗ്യകേരളം ട്രസ്റ് രൂപീകരിച്ചും ഉത്തരവായി. വാര്‍ഷികവരുമാനം മൂന്നു ലക്ഷം രൂപവരെയുളള സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും പദ്ധതിയില്‍ ഗുണഭോക്താക്കളാകാം. ഓരോ കുടുംബത്തിനും പ്രതിവര്‍ഷം രണ്ടു ലക്ഷം രൂപവരെ ചികിത്സാ സഹായം ലഭിക്കും. ചിസ്, ചിസ്പ്ളസ് ആര്‍എസ്ബിവൈ പദ്ധതികളിലും സമാനമായ ആരോഗ്യ പദ്ധതികളില്‍ അംഗമായിട്ടുളളവര്‍ക്കും ഈ പദ്ധതിയില്‍ ചേരാം. ഗുണഭോക്താക്കള്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കാന്‍ സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പത്തുമുതല്‍ 30 ദിവസം വരെ മരുന്നുകള്‍ ഉള്‍പ്പെടെയുളള ചികിത്സാ ചെലവുകളും ഈപദ്ധതി അനുസരിച്ച് ഗുണഭോക്താവിന് ലഭിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.