ശനിയാഴ്ച ട്രെയിന്‍ നിയന്ത്രണം
ശനിയാഴ്ച ട്രെയിന്‍ നിയന്ത്രണം
Thursday, February 11, 2016 1:02 AM IST
തിരുവനന്തപുരം: തിരുവല്ല- ചെങ്ങന്നൂര്‍ സ്റേഷനുകള്‍ക്കിടക്കു മണിമല ലെവല്‍ ക്രോസിംഗില്‍ അടിപ്പാത നിര്‍മാണത്തിന്റെ അവസാനഘട്ട ജോലികള്‍ ശനിയാഴ്ച നടക്കും. ഇതുകാരണം എറണാകുളം-കൊല്ലം റൂട്ടില്‍ ചില ട്രെയിനുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി.

റദ്ദാക്കിയ ട്രെയിനുകള്‍: എറണാകുളത്തുനിന്ന് രാവിലെ 5.25 ന് പുറപ്പെടുന്ന കൊല്ലം മെമുവും തിരിച്ച് 11.10 ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിനും. എറണാകുളത്തുനിന്ന് രാവിലെ 11.30 ന് പുറപ്പെടുന്ന കായംകുളം പാസഞ്ചറും ഉച്ചക്കു മൂന്നിനു തിരിച്ചുള്ള സര്‍വീസും. കൊല്ലത്ത് നിന്ന് രാവിലെ 8.25 ന് പുറപ്പെടുന്ന കൊല്ലം - കോട്ടയം പാസഞ്ചറും തിരിച്ച് കോട്ടയത്തുനിന്ന് വൈകിട്ട് 5.45 ന് പുറപ്പെടുന്ന ട്രെയിനും. രാവിലെ 10 ന് എറണാകുളത്തു നിന്നു ആലപ്പുഴ വഴി പോകുന്ന എറണാകുളം- കായംകുളം പാസഞ്ചറും തിരിച്ച് ഉച്ചക്ക് ഒന്നിനു കായംകുളത്ത് നിന്നു പുറപ്പെടുന്ന ട്രെയിനും. എറണാകുളത്തു നിന്ന് രാവിലെ 8.50 ന് ആലപ്പുഴവഴിയുള്ള എറണാകുളം-കൊല്ലം മെമുവും തിരിച്ച് കൊല്ലത്തുനിന്ന് 2.40 ന് പുറപ്പെടുന്ന കോട്ടയം വഴിയുള്ള സര്‍വീസും.


ഭാഗികമായി റദ്ദാക്കിയവ: ഗുരുവായൂരിനും പുനലൂരിനും ഇടയില്‍ സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും.

വഴിതിരിച്ചു വിടുന്നവ: കന്യാകുമാരി-മുംബൈ സിഎസ്ടി എക്സ്പ്രസ് , കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും. ഈ ട്രെയിനുകള്‍ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സ്റോപ്പുണ്ടാകും.

വൈകി പുറപ്പെടുന്നവ: തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള കേരളാ എക്സ്പ്രസ് 45 മിനിറ്റ് വൈകിയേ പുറപ്പെടൂ. ന്യൂഡല്‍ഹി -തിരുവനന്തപുരം കേരളാ എക്സ്പ്രസ് രണ്ട് മണിക്കൂര്‍ വൈകിയായിരിക്കും തിരുവനന്തപുരത്തെത്തുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.