വിശിഷ്ട പദവി: ജി. മാധവന്‍നായരുടെ ഹര്‍ജി തള്ളി
Thursday, February 11, 2016 1:00 AM IST
കൊച്ചി: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) വിശിഷ്ട പ്രഫസര്‍ പദവിയില്‍നിന്നു നീക്കം ചെയ്തതിനെതിരേ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ ഉന്നയിച്ച ആരോപണം സംബന്ധിച്ച് ഉന്നതാധികാര സമിതി പരിശോധിച്ചെന്നു വ്യക്തമാണെന്നും ഹര്‍ജിക്കാരന്‍ ബംഗളൂരുവില്‍ ഐഎസ്ആര്‍ഒയില്‍ ജോലി നോക്കിയിരുന്ന സമയത്തുണ്ടായ സംഭവങ്ങളുടെ പേരിലുള്ള ഹര്‍ജി കേരള ഹൈക്കോടതിക്കു പരിഗണിക്കാനാവില്ലെന്നും ജസ്റീസ് കെ. വിനോദ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.