ടെന്‍ഡറില്ലാതെ നിര്‍മാണം: മാര്‍ച്ച് ഒന്നിനു പ്രതിഷേധം
Thursday, February 11, 2016 1:00 AM IST
കോട്ടയം: ടെന്‍ഡര്‍ കൂടാതെ നിര്‍മാണപ്രവര്‍ത്തികള്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മാര്‍ച്ച് ഒന്നിനു സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചിരിക്കുമെന്നു കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പൊതുമരാമത്ത്, ജലവിഭവ വകുപ്പുകളെ പാര്‍ശ്വവത്കരിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം, കിറ്റ്കോ, ഇന്‍കല്‍, ഹാബിറ്റാറ്റ്, കോസ്റ്റ് ഫോര്‍ഡ്, നിര്‍മിതി കേന്ദ്രം തുടങ്ങിയ 20 ഏജന്‍സികള്‍ക്ക് ടെണ്ടര്‍ കൂടാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നല്കാനാണു സര്‍ക്കാര്‍ നീക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.