അലിയ ഫാത്തിമ: രണ്ടു ലക്ഷം കൂടി നല്‍കുമെന്നു സര്‍ക്കാര്‍
Thursday, February 11, 2016 12:59 AM IST
കൊച്ചി: ഒമ്പതുമാസം പ്രായമുള്ള അലിയ ഫാത്തിമയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു രണ്ടു ലക്ഷം രൂപ കൂടി നല്‍കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യാപിതാവും ഭാര്യയും മകളെ ശസ്ത്രക്രിയയ്ക്ക് ആശുപത്രിയില്‍ എത്തിക്കുന്നില്ലെന്ന പരാതിയുമായി കോടതിയുടെ സഹായം തേടിയ തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ പിതാവ് ബഷീറിന്റെ ഹര്‍ജിയില്‍ കോടതി ഇടപെട്ടിരുന്നു.


കുട്ടിയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ അടിയന്തര ചികിത്സയ്ക്കു പ്രവേശിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ നേരത്തേ മൂന്നു ലക്ഷം രൂപ നല്‍കിയെന്നും രണ്ടു ലക്ഷം രൂപ കൂടി അനുവദിച്ചു ചൊവ്വാഴ്ച ഉത്തരവിറക്കിയെന്നും സര്‍ക്കാര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.