വിശുദ്ധ ചാവറയച്ചന്റെ ജന്മദിനാചരണത്തില്‍ മാന്നാനത്ത് 50 കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു
വിശുദ്ധ ചാവറയച്ചന്റെ ജന്മദിനാചരണത്തില്‍ മാന്നാനത്ത് 50 കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു
Thursday, February 11, 2016 12:57 AM IST
മാന്നാനം: വിശുദ്ധ ചാവറയച്ചന്റെ ജന്മദിനാചരണത്തോടനുബന്ധിച്ച് മാന്നാനം സിഎംഐ ആശ്രമത്തില്‍ കുട്ടികള്‍ക്ക് എഴുത്തിനിരുത്ത് ചടങ്ങ് നടത്തി. കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് അടിത്തറയിട്ടതില്‍ ഏറ്റവും പ്രധാന പങ്കു വഹിച്ചത് ചാവറയച്ചനാണ്. മാന്നാനം ആശ്രമത്തോടു ചേര്‍ന്ന് എഴുത്തുകളരിയും 1846ല്‍ സംസ്കൃത പള്ളിക്കൂടവും സ്ഥാപിച്ചു.

സമൂഹത്തിലെ ദരിദ്രരും ദളിതരും സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളതുമായ കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കിയാണ് ചാവറയച്ചന്‍ പള്ളികളോടു ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചത്. ഇതിനെ അനുസ്മരിച്ച് ഇന്നലെ നടന്ന എഴുത്തിരുത്ത് ചടങ്ങില്‍ 50 കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു. മാന്നാനം ആശ്രമം പ്രിയോര്‍ ഫാ. സെബാസ്റ്യന്‍ ചാമത്തറ കാര്‍മികത്വം വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.