യുഡിഎഫിനൊപ്പം നില്‍ക്കും: ടി.എസ്. ജോണ്‍
യുഡിഎഫിനൊപ്പം നില്‍ക്കും: ടി.എസ്. ജോണ്‍
Thursday, February 11, 2016 12:51 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ് സെക്കുലര്‍ യുഡിഎഫിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ഇതുസംബന്ധിച്ചു ചര്‍ച്ചകള്‍ നടക്കുകയാണെന്നും ചെയര്‍മാന്‍ പ്രഫ. ടി.എസ്. ജോണ്‍. എല്‍ഡിഎഫ് മുമ്പു കാണിച്ചിട്ടുള്ള രാഷ്ട്രീയ വഞ്ചന ആവര്‍ത്തിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് ജനുവരി 31 മുമ്പ് ഘടകകക്ഷിയാക്കുമെന്ന കാര്യത്തില്‍ ഉറപ്പുവേണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതു തള്ളിയ സാഹചര്യത്തിലാണ് എല്‍ഡിഎഫുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇനി എല്‍ഡിഎഫുമായി യാതൊരു ചര്‍ച്ചയുമില്ല.


നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കും. സീറ്റിന്റെ കാര്യങ്ങളിലെല്ലാം ചര്‍ച്ചയ്ക്കുശേഷമാകും തീരുമാനം. ബിജെപിയുമായി യാതൊരുവിധ ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.