സിവില്‍ സര്‍വീസ് ബോധവത്കരണ സെമിനാര്‍
Tuesday, February 9, 2016 12:38 AM IST
തിരുവനന്തപുരം: മൂവാറ്റുപുഴയില്‍ ആരംഭിക്കുന്ന കേരളാ സ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി 13 ന് മൂവാറ്റുപുഴ സെന്റ് അഗസ്റിന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സ്കൂള്‍/ കോളജ് വിദ്യാര്‍ഥികള്‍ക്കായി സിവില്‍ സര്‍വീസ് പരീക്ഷയെ സംബന്ധിച്ച് പ്രചോദന - ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. 150 പേര്‍ വീതമുളള രണ്ടു ബാച്ചുകളായാണ് ക്ളാസുകള്‍ നടത്തുന്നത്. താത്പര്യമുളള വിദ്യാര്‍ഥികള്‍ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പലിനെയൊ ഹെഡ്മാസ്ററെയോ സമീപിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.