ആര്‍എംപി സംസ്ഥാന സമ്മേളനം സമാപിച്ചു
Tuesday, February 9, 2016 12:35 AM IST
തിരുവനന്തപുരം: കിഴക്കേക്കോട്ട പ്രിയദര്‍ശിനിഹാളില്‍ നടന്ന റവല്യൂഷനറി മാര്‍ക്സിസ്റ് പാര്‍ട്ടി (ആര്‍എംപി) സംസ്ഥാന സമ്മേളനം സമാപിച്ചു. ഗാന്ധി പാര്‍ക്കില്‍ നടന്ന സമാപന യോഗം സിപിഎം പഞ്ചാബ് വിമത പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മംഗത് റാം പസ്ള ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ചെയര്‍മാന്‍ ടി.എല്‍. സന്തോഷ് അധ്യക്ഷത വഹിച്ചു. തമിഴ്നാട് മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ കെ.ഗംഗാധരന്‍, ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണു, കെ.കെ. രമ, ആറ്റുകാല്‍ വിക്രമന്‍, ജി.ബാലകൃഷ്ണ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.


സംസ്ഥാന ചെയര്‍മാനായി ടി.എല്‍ സന്തോഷിനെയും സെക്രട്ടറിയായി എന്‍.വേണുവിനേയും സമ്മേളനം തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.