സരിതയും തമ്പാനൂര്‍ രവിയുമായുള്ള മറ്റൊരു ഫോണ്‍ സംഭാഷണം പുറത്ത്
Tuesday, February 9, 2016 12:27 AM IST
തിരുവനന്തപുരം: സരിത എസ്. നായരും കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയും തമ്മിലുള്ള മറ്റൊരു ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ നടത്തിയ വെളിപ്പെടുത്തലിന്റെ തെളിവായി സിഡി ശേഖരിക്കാന്‍ സോളാര്‍ കമ്മീഷന്‍ അഭിഭാഷകസംഘത്തെ കോയമ്പത്തൂരിലേക്ക് അയച്ച ദിവസം കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി സരിത നായരുമായി ടെലിഫോണില്‍ സംസാരിച്ചതെന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. സോളാര്‍ സംബന്ധിച്ച എല്ലാ തെളിവുകളും നീക്കം ചെയ്യണമെന്നാണു സരിതയോട് ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെടുന്നത്. പോലീസ് എവിടെ എത്തുമെന്ന് അറിയാമല്ലോ എന്നും ഉടന്‍തന്നെ അതെല്ലാം മാറ്റണമെന്നുമാണ് ആവശ്യപ്പെടുന്നത്. എല്ലാം നേരത്തേ തന്നെ മാറ്റിയിട്ടുണ്െടന്നും എങ്കിലും ഒരു തവണകൂടി ക്ളിയര്‍ ചെയ്യാമെന്നും സരിത ഫോണ്‍ സംഭാഷണത്തില്‍ ഉറപ്പുനല്കുന്നു.


ഇന്നലെ ഉച്ചയോടെയാണ് ഈ ശബ്ദരേഖ പുറത്തുവന്നത്. ശബ്ദരേഖയിലെ സംഭാഷണം സംബന്ധിച്ച് തമ്പാനൂര്‍ രവി പ്രതികരിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.