കൊച്ചിയില്‍ എട്ടു കോടിയുടെ മയക്കുമരുന്നുവേട്ട
Tuesday, February 9, 2016 12:19 AM IST
കൊച്ചി: വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച എട്ടു കോടി രൂപയുടെ മയക്കുമരുന്ന് കൊച്ചി കസ്റംസ് പ്രിവന്റീവ് വിഭാഗം കൊറിയര്‍ ഏജന്‍സിയില്‍ നിന്നു പിടികൂടി. ദക്ഷിണാഫ്രിക്കന്‍ സ്വദേശി ജൂഡ് മൈക്കലിനെ കസ്റംസ് അറസ്റു ചെയ്തു. നാലു കിലോഗ്രാം ഹെറോയിനും 300 ഗ്രാം മെത്താംഫിറ്റമിനുമാണ് എംജി റോഡില്‍ എറണാകുളം സൌത്ത് ഭാഗത്തെ കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന്് പിടികൂടിയത്.

പിടിച്ചെടുത്ത ഹെറോയിനു രാജ്യാന്തര വിപണിയില്‍ ഏഴു കോടി രൂപയും മെത്താംഫിറ്റമിന് ഒരു കോടി രൂപയും വിലമതിക്കും. മയക്കുമരുന്നു കടത്തു സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് കസ്റ്റംസിന്റെ നിഗമനം. അറസ്റ്റിലായ സൌത്ത് ആഫ്രിക്കക്കാരന്റെ പക്കല്‍ നിന്ന് രണ്ടു പാസ്പോര്‍ട്ടുകള്‍ പിടിച്ചെടുത്തു. പ്രതിയെ ചോദ്യംചെയ്തുവരികയാണെന്ന് കസ്റ്റംസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.