സൂക്ഷിക്കുക, വാട്സ്ആപ്പില്‍ തട്ടിപ്പ് സന്ദേശം
സൂക്ഷിക്കുക, വാട്സ്ആപ്പില്‍ തട്ടിപ്പ് സന്ദേശം
Sunday, February 7, 2016 1:35 AM IST
കോട്ടയം: ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോരുന്ന തരത്തിലുള്ള മാല്‍വെയര്‍ വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നു. സുഹൃത്തുക്കള്‍ അയയ്ക്കുന്നതെന്ന വ്യാജേന ഏതാനും ലിങ്കുകള്‍ ആദ്യം പ്രത്യക്ഷപ്പെടും. ഇതില്‍ ക്ളിക്ക് ചെയ്താല്‍ ഉപയോക്താവിന്റെ വ്യക്തിപരമായ വിവരങ്ങള്‍ ആവശ്യപ്പെടുന്ന ഒരു ഡിസ്കൌണ്ട് പേജിലേക്ക് എത്തിച്ചേരും. ഇവിടെനിന്നു വ്യാജ വെബ്സൈറ്റിലേക്കു നയിക്കപ്പെടുകയും ഫോണില്‍ മാല്‍വെയര്‍ ബാധിക്കുകയും ചെയ്യും. വ്യക്തിപരമായ വിവരങ്ങള്‍ ചോരാനും ഇത് ഇടയാക്കും.


സന്ദേശം പത്തു സുഹൃത്തുക്കള്‍ക്കു അയച്ചാല്‍ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതിനാല്‍ പലരും കെണിയില്‍ വീഴുമെന്നു ആന്റിവൈറസ് കമ്പനിയായ കാസ്പര്‍സ്കി ലാബ് പ്രിന്‍സിപ്പല്‍ സെക്യൂരിറ്റി റിസര്‍ച്ചര്‍ ഡേവിഡ് എം പറഞ്ഞു. നിരവധി ഭാഷകളില്‍ ആണു സന്ദേശം പ്രചരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.