മായം: ഹോട്ടലുടമകള്‍ വഞ്ചിതരാകരുതെന്ന് കെഎച്ച്ആര്‍എ
Sunday, February 7, 2016 1:56 AM IST
കൊച്ചി: വിപണിയില്‍ മായം കലര്‍ന്ന തേയിലയും വെളിച്ചെണ്ണയും മുളകുപൊടിയും വ്യാപകമായ സാഹചര്യത്തില്‍ ഹോട്ടലുടമകള്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്പന്നങ്ങളുടെ ബില്ല് വാങ്ങി സൂക്ഷിക്കേണ്ടതാണെന്നും കേരള ഹോട്ടല്‍ ആന്‍ഡ് റസ്ററന്റ് അസോസിയേഷന്‍ അറിയിച്ചു. കേരള ഭക്ഷ്യസുരക്ഷാ വകുപ്പ് മായം കലര്‍ന്ന ഭക്ഷ്യോത്പന്നങ്ങള്‍ കണ്െടത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പൂര്‍ണ പിന്തുണ നല്‍കും. മായം കലര്‍ന്ന ഉത്പന്നങ്ങളുടെ ഉത്ഭവകേന്ദ്രങ്ങളില്‍ തന്നെ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.