രൂപേഷിനെയും അനൂപിനെയും ഹാജരാക്കി
Sunday, February 7, 2016 1:48 AM IST
കൊച്ചി: വയനാട്ടിലെ വെള്ളമുണ്ടയില്‍ പോലീസുകാരന്റെ വീട് ആക്രമിച്ച കേസില്‍ രൂപേഷിനെയും അനൂപിനെയും എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. പ്രൊഡക്ഷന്‍ വാറന്റിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കോയമ്പത്തൂരില്‍നിന്നു കോടതിയില്‍ എത്തിച്ചത്. ഇരുവരെയും അടുത്തമാസം അഞ്ചു വരെ റിമാന്‍ഡ് ചെയ്ത കോടതി കോയമ്പത്തൂര്‍ ജയിലിലേക്കു തന്നെ അയച്ചു. 2014 ഏപ്രില്‍ 25ന് മാനന്തവാടി പോലീസ് സ്റേഷനിലെ ട്രാഫിക് പോലീസുകാരനായ എ.ബി. പ്രമോദിന്റെ വീട് ആക്രമിച്ച് ബൈക്കിനു തീവച്ചെന്നാണ് ഇവര്‍ക്കെതിരായ കേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.