പൌരസ്ത്യ ഭാഷാധ്യാപക സംഘടനാ വാര്‍ഷികം
പൌരസ്ത്യ ഭാഷാധ്യാപക സംഘടനാ വാര്‍ഷികം
Sunday, February 7, 2016 1:42 AM IST
പാലാ: സംസ്കാരങ്ങളെ സംരക്ഷിക്കുന്നതില്‍ ഭാഷകള്‍ക്കുള്ള പങ്ക് വളരെ പ്രധാനമാണെന്നു ജോസ് കെ. മാണി എംപി. പൌരസ്ത്യ ഭാഷാധ്യാപക സംഘടനയുടെ (പിബിഎസ്) 68-ാം സംസ്ഥാന വാര്‍ഷികം പാലായില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ബാബു ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഡോ. സി.കെ. ജയിംസ്, സന്തോഷ് കാവുകാട്ട്, പി.എം. പൈലി, എം.എ. ഏബ്രഹാം, പി. നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ഗാനരചയിതാവ് രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ലീനാ സണ്ണി അധ്യക്ഷത വഹിച്ചു. പിബിഎസിന്റെ സംസ്ഥാന ഭാരവാഹികളായി ബാബു ഏബ്രഹാം തൊടുപുഴ (പ്രസിഡന്റ്), എം.എ. ഏബ്രഹാം താമരശേരി (ജനറല്‍ സെക്രട്ടറി), പി.വി. ലോറന്‍സ് പാലക്കാട് (ട്രഷറര്‍), പി.കെ. ത്യാഗരാജന്‍ പത്തനംതിട്ട, ദിലീപ് കുമാര്‍ തിരുവല്ല, പി. ഗീത കോട്ടയം (വൈസ് പ്രസിഡന്റുമാര്‍), കെ. ദിനേശ്കുമാര്‍ ആറ്റിങ്ങല്‍, റ്റി. സതീശ്കുമാര്‍ തിരുവനന്തപുരം, കെ.എ. ശോഭനകുമാരി കുട്ടനാട് (സെക്രട്ടറിമാര്‍), പയസ്കുര്യന്‍ പാലാ (അക്കാദമിക് കൌണ്‍സില്‍ കണ്‍വീനര്‍), എം.വി. മഹിപാല്‍ തൃശൂര്‍ (പത്രാധിപര്‍), പി. നാരായണന്‍ കാസര്‍ഗോഡ് (സര്‍വീസ് സെല്‍ കണ്‍വീനര്‍), എം.എസ്. സിന്ധു മാവേലിക്കര (വനിതാവേദി കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.