ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഇന്നു മുതല്‍
Sunday, February 7, 2016 1:41 AM IST
പത്തനംതിട്ട : 104-ാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഇന്നു മുതല്‍ 14 വരെ പമ്പാ മണപ്പുറത്തെ വിദ്യാധിരാജ നഗറില്‍ നടക്കും. ഇന്നു രാവിലെ 10.30 ന് ഘോഷയാത്രയ്ക്കു സ്വീകരണം, 11 ന് കെടാവിളക്ക് ദീപം തെളിയി ക്കല്‍, ഛായാചിത്ര പ്രതിഷ്ഠ, പതാക ഉയര്‍ത്തല്‍, 11.30 ന് ഗീതാപാരായണം, ഉച്ചക്ക് 12.30 ന് അന്നദാനം, ഉച്ചകഴിഞ്ഞ് മൂന്നിന് ഋഷികേശ് കൈലാസ പീഠാധീശ്വര്‍ ഏകാദശ ആചാര്യ മഹാമണ്ഡലേ ശ്വര്‍ സ്വാമി ദിവ്യാനന്ദ സരസ്വതി മഹാരാജ് ഉദ്ഘാടനം ചെയ്യും.

മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ അധ്യക്ഷത വഹിക്കും. സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ മുഖ്യപ്രഭാഷണം നടത്തും. 5.45 ന് ഭജന, ഏഴിന് സ്വാമി സച്ചിദാനന്ദയുടെ പ്രഭാഷണം.

എട്ടിന് ഉച്ചകഴിഞ്ഞു മൂന്നിനു കെ.കെ.ഗോപിനാഥന്‍നായരുടെയും ഏഴിന് സ്വാമി ചിദാനന്ദപുരി യുടെയും പ്രഭാഷണം. ഒമ്പതിന് ഉച്ചകഴിഞ്ഞു മൂന്നിനു സാംസ്കാരിക സമ്മേളനം മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി. എന്‍. സുരേഷ് അധ്യക്ഷത വഹിക്കും. ഹൈക്കോടതി ജഡ്ജി ജസ്റീസ് സി. എന്‍. രാമചന്ദ്രന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും.

10 ന് ഉച്ചകഴിഞ്ഞു മൂന്നിന് അയ്യപ്പഭക്ത സമ്മേളനം തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിക്കും. 11 ന് ഉച്ചകഴിഞ്ഞു മൂന്നിനു യുവജന സമ്മേളനം ചലച്ചിത്രതാരം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസന്നകുമാര്‍ കടമ്മനിട്ട അധ്യക്ഷത വഹിക്കും. 12 ന് ഉച്ചകഴിഞ്ഞു മൂന്നിന് ആചാര്യാനുസ്മരണ സമ്മേളനം സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി ഗരുഡധ്വജാനന്ദ അധ്യക്ഷത വഹിക്കും. 13 ന് ഉച്ചകഴിഞ്ഞു മൂന്നിന് വനിതാസമ്മേളനം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. ഭവ്യാമൃത ചൈതന്യ അധ്യക്ഷത വഹിക്കും. വനിതാ കമ്മീഷനംഗം ഡോ.ജെ. പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തും. 14 ന് രാവിലെ 10.30 ന് മതപാഠശാല, ബാലഗോകുലം സമ്മേളനം ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് കെ. പി. ബാബാരാജന്‍ ഉദ്ഘാടനം ചെയ്യും. മതപാഠശാല അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വി.കെ. രാജഗോപാല്‍ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് സമാപന സമ്മേളനം കേന്ദ്രമന്ത്രി ഉമാഭാരതി ഉദ്ഘാടനം ചെയ്യും. മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷ ത വഹിക്കും. രാധാകൃഷ്ണന്‍ നമ്പൂതിരി സന്ദേശം നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.