ലാവ്ലിന്‍ ചര്‍ച്ച ചെയ്യേണ്ടതില്ല: കുഞ്ഞാലിക്കുട്ടി
ലാവ്ലിന്‍ ചര്‍ച്ച ചെയ്യേണ്ടതില്ല: കുഞ്ഞാലിക്കുട്ടി
Sunday, February 7, 2016 1:39 AM IST
ആലുവ: കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ലാവ്ലിന്‍ കേസ് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കേരള യാത്രയോടനുബന്ധിച്ച് ആലുവയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. 24 മണിക്കൂര്‍ പോലും ആയുസില്ലാത്ത വിവാദവിഷയങ്ങളല്ല, വികസനമാണു ജനം ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നത്. കേരള യാത്രയ്ക്കു വന്‍ സ്വീകരണമാണു ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

18,000 കോടി രൂപ ഐടി കയറ്റുമതി മേഖലയില്‍ നിക്ഷേപമുണ്ട്. വരുംദിനങ്ങളില്‍ ഇതു വര്‍ധിക്കും. ഇതു ഖജനാവിലേക്കു കൂടുതല്‍ പണം സ്വരൂപിക്കാന്‍ വഴിയൊരുക്കും. പഴയ വ്യവസായ സംരംഭങ്ങള്‍ സര്‍ക്കാരിനു നഷ്ടമുണ്ടാക്കുകയാണ്. മലിനീകരണവും വൈദ്യുതിയുടെ അമിത ഉപയോഗവുമാണു നഷ്ടത്തിനു കാരണം. എടയാറിലെ ബിനാനി സിങ്ക് അടച്ചുപൂട്ടാന്‍ ഇതാണു കാരണം.- കുഞ്ഞാലിക്കുട്ടി പറഞ്ഞു.


മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ്, മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, അഹമ്മദ് കബീര്‍ എംഎല്‍എ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.