ഉമ്മന്‍ ചാണ്ടിക്കു നേരേ കരിങ്കൊടി
Saturday, February 6, 2016 12:52 AM IST
കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയി ലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ഇന്നലെ വൈകുന്നേരം 5.30നാണു സംഭവം. ചടങ്ങിനുശേഷം മുഖ്യമന്ത്രി മടങ്ങുന്നതിനിടെയായിരു ന്നു പ്രതിഷേധം.

മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരേ പത്തോളം പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു. ഉടന്‍ പോലീസ് ഇവരെ നീക്കം ചെയ്തു. കാമ്പസിലെത്തുന്ന മുഖ്യമ ന്ത്രിയെ കരിങ്കൊടി കാട്ടുമെന്ന സൂചനകളു ടെ അടിസ്ഥാനത്തില്‍ വന്‍ സുരഷയാണു പോലീസ് ഒരുക്കിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.