റേഷന്‍ ഡീലേഴ്സ് അസോ.സംസ്ഥാനസമ്മേളനം കോട്ടയത്ത്
Saturday, February 6, 2016 12:46 AM IST
കോട്ടയം: ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ 36-ാം സംസ്ഥാനസമ്മേളനവും 50-ാം വാര്‍ഷികവും 12 മുതല്‍ 14 വരെ കോട്ടയത്ത് നടക്കും. 12ന് ഉച്ചകഴിഞ്ഞു മൂന്നിനു പഴയ പോലീസ് സ്റേഷന്‍ മൈതാനത്ത് സ്വാഗതസംഘം ചെയര്‍മാന്‍ ബാബു ചെറിയാന്‍ പതാക ഉയര്‍ത്തും.

13ന് ഉച്ചകഴിഞ്ഞു മൂന്നിനു നാഗമ്പടം മുനിസിപ്പല്‍ മൈതാനത്തുനിന്നു പ്രകടനം ആരംഭിക്കും. നാലിനു പഴയ പോലീസ് സ്റേഷന്‍ മൈതാനത്തു ചേരുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ അധ്യക്ഷതവഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും.

സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി, എംപിമാരായ ആന്റോ ആന്റണി, എന്‍.കെ. പ്രേമചന്ദ്രന്‍, എംഎല്‍എമാരായ ജോസഫ് വാഴയ്ക്കന്‍, കെ. സുരേഷ് കുറുപ്പ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, സി. ദിവാകരന്‍, കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന, വി.എന്‍. വാസവന്‍, പി. നാരായണന്‍, ടോമി കല്ലാനി, ഇ.ജെ. ആഗസ്തി, കെ.പി. ശ്രീശന്‍, ഉഴവൂര്‍ വിജയന്‍, പി.എം. ഷെരീഫ്, പി.എസ്. ജെയിംസ്, സന്തോഷ് വര്‍ഗീസ്, ആര്‍. രാധാകൃഷ്ണന്‍, ജോണ്‍സണ്‍ വിളവിനാല്‍, കെ.ടി. തോമസ്, സേവ്യര്‍ ജയിംസ്, സി. മോഹനന്‍ പിള്ള, അബൂബക്കര്‍ ഹാജി, കെ.എം. മീരാന്‍, രമാ ജോര്‍ജ്, ഡാനിയേല്‍ ജോര്‍ജ്, സെബാ സ്റ്യന്‍ ചൂണ്ടല്‍, സി.വി. മുഹമ്മദ്, പി.സി. പോള്‍, കെ.കെ. ശിശുപാലന്‍ എന്നിവര്‍ പ്രസംഗിക്കും. 14നു രാവിലെ 10ന് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ ചേരുന്ന പ്രതിനിധിസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ജോണി നെല്ലൂര്‍ അധ്യക്ഷതവഹിക്കും. മന്ത്രി അനൂപ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.


ജോണ്‍സണ്‍ വിളവിനാല്‍, ബാബു ചെറിയാന്‍ എന്നിവര്‍ പ്രസംഗിക്കും. ടി. മുഹമ്മദാലി റിപ്പോര്‍ട്ടും സേവ്യര്‍ ജയിംസ് കണക്കും അവതരിപ്പിക്കും. തുടര്‍ന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. പത്രസമ്മേളനത്തില്‍ ജോ ണി നെല്ലൂര്‍, ബാബു ചെറിയാന്‍, കെ.കെ. ശിശുപാലന്‍, കെ.ടി. തോ മസ്, സേവ്യര്‍ ജെയിംസ്, വി. ജോ സഫ്, രാജു പി. കുര്യന്‍, ലിയാക്ക ത്ത് ഉസ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.