വിചാരണത്തടവുകാരുടെ പ്രശ്നങ്ങള്‍: മൂന്നു മാസത്തിലൊരിക്കല്‍ കമ്മിറ്റി കൂടണമെന്നു സുപ്രീംകോടതി
Saturday, February 6, 2016 12:41 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വിചാരണ തടവുകാരുടെ പ്രശ്നങ്ങള്‍ പരിശോധിക്കുന്ന ജില്ലതല കമ്മിറ്റികള്‍ എല്ലാ മൂന്നു മാസം കൂടിയിരിക്കുമ്പോഴും യോഗം ചേരണമെന്നു സുപ്രീം കോടതി. വിചാരണ തടവുകാരുടെ കാര്യത്തില്‍ ഏര്‍പ്പെടുത്തുന്നതിനായി സുപ്രീം കോടതി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മാര്‍ച്ച് 31നു മുമ്പ് ആദ്യ യോഗം ചേരുകയും ജില്ലാ ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി യോ ഗത്തില്‍ പങ്കെടുക്കുകയും വേണം.

വിചാരണ തടവുകാര്‍ക്ക് ആവശ്യമായ നിയമ സഹായം ലഭ്യമാക്കുന്നതിനും ദാരിദ്യ്രം മൂലം ജാമ്യത്തുക ഒടുക്കാന്‍ കഴിയാത്തവരുടെ സാഹചര്യങ്ങളും ജില്ല സമിതികള്‍ പരിശോധിക്കുകയും സംസ്ഥാന ലീഗല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും നടപടി സ്വീകരിക്കണം. പല കുറ്റങ്ങളില്‍ വിചാരണ നേരിടുന്നവര്‍ക്ക് ഒരുമിച്ചു വിചാരണ ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി ലഭ്യമാക്കണം. വിചാരണ തടവുകാര്‍ക്ക് ജയിലില്‍ കഴിയാന്‍ ആവശ്യമായ ഫണ്ട് ലഭിക്കുന്നുണ്െടന്ന് ഡിജിപി ഉറപ്പു വരുത്തണം.


വനിതകള്‍ക്കുള്ള ജയിലുക ളിലെ വിവരങ്ങള്‍ ശരിയായ വിധത്തില്‍ ലഭ്യമാകുന്നുണ്െടന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉറപ്പാക്കു കയും മോഡല്‍ പ്രിസണ്‍ മാനുവല്‍ തയാറാക്കി നടപ്പിലാക്കണമെന്നും ജസ്റ്റീസുമാരായ മദന്‍ ബി. ലോകുര്‍, ആര്‍.കെ. അഗര്‍വാള്‍ എന്നിവര്‍ നിര്‍ദേശിച്ചു. ആഭ്യന്തര മന്ത്രാലയം തയാറാക്കുന്ന മോഡല്‍ പ്രിസണ്‍ മാനുവലില്‍ ദുര്‍ഗുണ പരിഹാര പാഠശാലയിലെ അവസ്ഥയെ കുറിച്ചു നിലപാട് അറിയിക്കാന്‍ കേന്ദ്ര വനിത, ശിശുക്ഷേമ മന്ത്രാലയത്തിനു നോട്ടീസയയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.