പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവതി ടാങ്കറിടിച്ചു മരിച്ചു
പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവതി ടാങ്കറിടിച്ചു മരിച്ചു
Saturday, February 6, 2016 12:38 AM IST
തൃപ്പൂണിത്തുറ: പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവതി ടാങ്കര്‍ ലോറി ഇടിച്ചു മരിച്ചു. പിതാവിനു സാരമായി പരിക്കേറ്റു. തിരുവാണിയൂര്‍ കുഴിയറ കോക്കാട്ട് ബാബുവിന്റെ മകള്‍ കൃപ സൂസന്‍ ബാബു (28) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ഹില്‍പാലസ് കവലയ്ക്കു സമീപമായിരുന്നു അപകടം. തിരുവാങ്കുളം ഭാഗത്തുനിന്ന് തൃപ്പൂണിത്തുറ ഭാഗത്തേക്കു വരികയായിരുന്ന ബൈക്കില്‍ അതേ ദിശയില്‍ തന്നെ വരികയായിരുന്ന പെട്രോളിയം ടാങ്കര്‍ ഇടിക്കുകയായിരുന്നു.

ബൈക്കില്‍നിന്നു ബാബു റോഡരികിലേക്കും കൃപ ലോറിക്കടിയിലേക്കും വീണു. കൃപ സൂസന്റെ ദേഹത്ത് ഇടിച്ചാണ് ടാങ്കര്‍ലോറി നിന്നത്. ഇരുവരെയും ഉടന്‍ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശിപത്രിയിലും തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റിലും എത്തിച്ചെങ്കിലും കൃപയുടെ ജീവന്‍ രക്ഷിക്കാനായില്ല. ബാബുവിന്റെ (60) തോളെല്ലിനു പൊട്ടലുണ്ട്. ഇദ്ദേഹത്തെ ഇവിടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.മാലിദ്വീപില്‍ അധ്യാപികയാണ് മരിച്ച കൃപ സൂസന്‍ ബാബു.


മൃതദേഹം ശനിയാഴ്ച പോസ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. അമ്മ: തിരുവല്ല കോടിയാട്ട് എത്സി ബാബു. സഹോദരി: കിരണ്‍ അരുണ്‍ (അബുദാബി). സംസ്കാരം ഇന്ന് രണ്ടിന് കണ്യാട്ട് നിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍. അപകടത്തിനു പ്രധാന കാരണം ഹില്‍പാലസ് വളവില്‍ റോഡരികിലുള്ള കെഎസ്ഇബിയുടെ ഇരുമ്പ് പോസ്റാണെന്ന് നാട്ടുകാര്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.