മറ്റു പിന്നോക്ക വിഭാഗം: മന്ത്രിസഭായോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും
Wednesday, December 2, 2015 1:09 AM IST
തിരുവനന്തപുരം: മറ്റു പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിവിധ ജാതിക്കാരുടെ സംഘടനയായ മോസ്റ് ബാക്ക്വേഡ് കമ്യൂണിറ്റീസ് ഫെഡറേഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തിലെ ആവശ്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷന്റെ റിപ്പോര്‍ട്ടിലെ പ്രധാന നിഗമനങ്ങളും ശിപാര്‍ശകളും സംബന്ധിച്ച് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സ്വയംതൊഴില്‍ മേഖലയില്‍ മൈക്രോ സംരംഭങ്ങള്‍, തുടങ്ങിയ പതിനെട്ട് ശിപാര്‍ശകളാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലുളളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.