പാസ്പോര്‍ട്ട് അനുവദിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ജനനത്തീയതി തിരുത്താനാകില്ല
Wednesday, December 2, 2015 1:08 AM IST
തിരുവനന്തപുരം: പാസ്പോര്‍ട്ടിലെ ജനന തീയതി തിരുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് പാസ്പോര്‍ട്ടിലെ ജനനത്തീയതി തെറ്റാണെങ്കില്‍ അതു തിരുത്താന്‍ പാസ്പോര്‍ട്ട് അനുവദിച്ച് അഞ്ചു വര്‍ഷത്തിനുള്ളിലാണെങ്കില്‍ ജനന-മരണ രജിസ്ട്രാര്‍ നല്‍കുന്ന സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷിച്ചാല്‍ മതി. തെറ്റായ വിവരം നല്‍കി ആദ്യം പാസ്പോര്‍ട്ട് എടുത്തതിനുള്ള പിഴയും ഈടാക്കും. പാസ്പോര്‍ട്ട് അനുവദിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ജനനത്തീയതി തിരുത്താനുള്ള അപേക്ഷകള്‍ പരിഗണിക്കില്ല. അതേസമയം, പാസ്പോര്‍ട്ട് എടുക്കുന്ന സമയത്ത് പ്രായപൂര്‍ത്തി ആയിട്ടില്ലാത്തവര്‍ക്ക് ആനുകൂല്യം ലഭിക്കും. പാസ്പോര്‍ട്ടിലെ ജനനത്തീയതിയിലെ തെറ്റ് തിരുത്താന്‍ കോടതികളെ സമീപിക്കാന്‍ നിര്‍ദേശം നല്‍കാന്‍ ഇനി പാസ്പോര്‍ട്ട് അധികൃതര്‍ക്കാകില്ല. പ്രായപൂര്‍ത്തിയാകാത്തവര്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന അവസരങ്ങളില്‍ രക്ഷിതാക്കള്‍ രണ്ടുപേരുടേയും സമ്മതപത്രം ആവശ്യമാണ്. വിവരങ്ങള്‍ക്ക് ംംം.ുമുീൃശിേറശമ.ഴ്ീ.ശി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.