വെള്ളാപ്പള്ളി രാജിവയ്ക്കണം; ശ്രീനാരായണ ധര്‍മ സംരക്ഷണ സമിതി
Wednesday, December 2, 2015 1:06 AM IST
കൊച്ചി: വര്‍ഗീയ തീവ്രവാദ പ്രസംഗം നടത്തിയതിന് വെള്ളാപ്പള്ളി നടേശനെതിരേ പോലീസ് കേസെടുത്ത സാഹചര്യത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം അദ്ദേഹം രാജിവച്ചൊഴിയണമെന്ന് ശ്രീനാരായണ ധര്‍മ സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി യോഗം. ജാതിയോ മതമോ ദേശമോ നോക്കാതെ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലി അര്‍പ്പിച്ച നൌഷാദിന്റെ കുടുംബത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തെ ജാതിയുടെ കുഴല്‍കണ്ണാടിയിലൂടെ നോക്കികാണുന്ന നടേശന് ഒരു നിമിഷം പോലും ജനറല്‍ സെക്രട്ടറിയായി തുടരാന്‍ അര്‍ഹതയില്ലെന്നും സമിതി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.


എറണാകുളം ശിക്ഷക് സദനില്‍ ചേര്‍ന്ന സംസ്ഥാന യോഗത്തില്‍ ചെയര്‍മാന്‍ ജി. പ്രിയദള്‍ശന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അഡ്വ. സി.എന്‍. ബാലന്‍, വര്‍ക്കിംഗ് പ്രസിഡന്റ് പി.പി. രാജന്‍, വൈസ് ചെയന്‍മാന്‍ അഡ്വ. എസ്. ചന്ദ്രസേനന്‍, കണ്‍വീനര്‍മാരായ പ്രാക്കുളം മോഹനന്‍, സുനില്‍ വഞ്ചിയില്‍, അഡ്വ. എം.എന്‍. സുകുമാരന്‍, ടി.എസ്. ബാബു എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.