മയക്കുമരുന്ന് കേസ്: പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവ്
Wednesday, December 2, 2015 1:03 AM IST
കൊച്ചി: മയക്കുമരുന്നു കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഈസ്റ് വാഴക്കുളം കിടങ്ങത്ത് വീട്ടില്‍ റെയ്ഗണ്‍ ഫ്രാന്‍സിസിനെയാണ് (35) എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഇ.എം. മുഹമ്മദ് ഇബ്രാഹിം ശിക്ഷിച്ചത്. 2012 ഒക്ടോബര്‍ 27നാണ് എക്സൈസ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തില്‍ എന്‍എഡി ഈസ്റ് ഗേറ്റില്‍ വാഹന പരിശോധനയ്ക്കിടെയാണു മയക്കുമരുന്നുമായി പ്രതി പിടിയിലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.