കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍: കൌണ്‍സലിംഗ് ശക്തമാക്കുമെന്നു മന്ത്രി
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍:  കൌണ്‍സലിംഗ് ശക്തമാക്കുമെന്നു മന്ത്രി
Wednesday, December 2, 2015 12:56 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സ്കൂളുകളില്‍ കൌണ്‍സലിംഗ് ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബെന്നി ബെഹന്നാന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

കൂടുതല്‍ സ്കൂളുകളില്‍ കൌണ്‍സലിംഗിന് ആവശ്യമായ നടപടിയെടുക്കും. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളികള്‍ക്കു പരമാവധി ശിക്ഷ ലഭ്യമാക്കുന്നതിനൊപ്പം ഇത്തരം അതിക്രമങ്ങള്‍ തടയാന്‍ പൊതുജനങ്ങളെ സഹകരിപ്പിച്ചു ബോധവത്കരണവും നടത്തും.


2013-14 വര്‍ഷം 1002 കുട്ടികള്‍ കേരളത്തില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നാണ് കണക്ക്. 2014-15ല്‍ ഇത് 1350 ആയി. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 1139 കേസുകള്‍ ഇത്തരത്തില്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്െടന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.