ലഡാക്കില്‍ അതിശൈത്യം: നവാഗത സംവിധായകന്‍ സാജന്‍ കുര്യന്‍ മരിച്ചു
ലഡാക്കില്‍ അതിശൈത്യം: നവാഗത സംവിധായകന്‍  സാജന്‍ കുര്യന്‍ മരിച്ചു
Wednesday, December 2, 2015 12:54 AM IST
തൃശൂര്‍: അതിശൈത്യത്തെതുടര്‍ന്ന് തൃശൂര്‍ സ്വദേശിയായ നവാ ഗത ചലച്ചിത്ര സംവിധായകന്‍ ലഡാക്കില്‍ മരിച്ചു. തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്സില്‍ ചൊവ്വൂക്കാരന്‍ കുര്യന്റെ മകന്‍ സാജന്‍ കുര്യന്‍(33) ആണ് മരിച്ചത്.

ഷൈന്‍ ടോം ചാക്കോ നായകനായ ബിബ്ളിയോ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാഷ്മീരിലെ ലഡാക്കിലെത്തിയതായിരുന്നു സാജന്‍. ലഡാക്കില്‍ ഇപ്പോള്‍ മൈനസ് 24 ഡിഗ്രിയാണ് താപനില. കൊടുംതണുപ്പു മൂലം മുറിയില്‍ തളര്‍ന്നുവീണ സാജനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സാജന്റെ തന്നെ നോവലിനെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമയാണ് ബിബ്ളിയോ. ഈ മാസം പുറത്തിറങ്ങേണ്ടിയിരുന്ന സിനിമയുടെ ചിത്രീകരണം ഏതാണ്ട് അവസാനഘട്ടത്തിലായിരുന്നുവെന്നു പറയുന്നു.

ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്ന നടന്‍ ജോയ് മാത്യു കഴിഞ്ഞദിവസമാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ലഡാക്കില്‍നിന്നു മടങ്ങിയത്. ബിബ്ളിയോയുടെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഷൂട്ടിംഗ് സംഘം ഇന്നലെ മടങ്ങാനിരിക്കുകയായിരുന്നു.


കലാമൂല്യമുള്ള സിനിമകളോട് ആഭിമുഖ്യമുള്ള സാജന്‍ സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ സാജന്‍ സമായ എന്നാണ് അറിയപ്പെട്ടിരുന്നത്. ദി ലാസ്റ് വിഷന്‍, ജഗദീഷും പശുപതിയും നായകരായ ഡാന്‍സിംഗ് ഡെത്ത് എന്നീ ചിത്രങ്ങള്‍ നേരത്തേ സംവിധാനം ചെയ്തിട്ടുണ്െടങ്കിലും പുറത്തിറങ്ങിയിട്ടില്ല. ബിബ്ളിയോയോടൊപ്പം ചെയ്തുവന്ന ക്രിസ്മസ് കേക്ക്, റാ ദെ ഡാര്‍ക്ക് എന്നീ ക്രിസ്തീയ കഥാപശ്ചാത്തലത്തിലുള്ള ചിത്രങ്ങളും പൂര്‍ത്തിയാക്കാനാവാതെയാണ് സാജന്‍ യാത്രയാകുന്നത്. മൃതദേഹം ഇന്നു വിമാനമാര്‍ഗം കൊച്ചിയിലും തുടര്‍ന്നു തൃശൂരിലും എത്തിക്കും. അമ്മ: പരേതയായ ആനി. സഹോദരങ്ങള്‍: സന്തോഷ്, സോളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.