12,000 വീടുകളില്‍ റൂഫ് ടോപ് സോളാര്‍ പാനല്‍ സ്ഥാപിക്കുമെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്
12,000 വീടുകളില്‍  റൂഫ് ടോപ് സോളാര്‍ പാനല്‍ സ്ഥാപിക്കുമെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്
Wednesday, December 2, 2015 12:54 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു 12,000 വീടുകളില്‍ ഒരു കിലോവാട്ട് വീതം ശേഷിയുള്ള റൂഫ് ടോപ് സോളാര്‍ പാനല്‍ സ്ഥാപിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു. കെഎസ്ഇബിയുടെ ഗ്രിഡുമായി ഇതിനെ യോജിപ്പിക്കുമെന്നും ഇതിന് പ്രത്യേക ബാറ്ററി സംവിധാനം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാസര്‍ഗോഡ് ചീമേനിയില്‍ ആറു മാസത്തിനകം നൂറു മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പ്ളാന്റ് സ്ഥാപിക്കും. 1500 സ്കൂളുകളില്‍ ഊര്‍ജ സംരക്ഷണ പദ്ധതി നടപ്പിലാക്കും. വ്യവസായശാലകളില്‍ എനര്‍ജി ഓഡിറ്റിംഗ് കര്‍ശനമാക്കും. ഈ വര്‍ഷം 4,59,020 പുതിയ വൈദ്യുത കണക്ഷനുകള്‍ നല്‍കും. ഇതിനായി 65.83 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രസരണ നഷ്ടം കുറയ്ക്കാന്‍ ഭൂഗര്‍ഭ കേബിളുകളിലൂടെ വൈദ്യുതിയെത്തിക്കുന്നത് കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും.

പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും ബിപിഎല്‍ കുടുംബങ്ങള്‍ക്കും രണ്ട് എല്‍ഇഡി ബള്‍ബുകള്‍ സൌജന്യമായും മറ്റുള്ളവര്‍ക്കു കുറഞ്ഞ വിലയ്ക്കും എല്‍ഇഡി ബള്‍ബുകള്‍ നല്‍കും. വൈദ്യുതി അപകടത്തില്‍ മരണപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം കെഎസ്ഇബി അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്െടന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 11,039,687 യൂണിറ്റ് വൈദ്യുതി മോഷണം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കണ്െടത്തിയിട്ടുണ്ട്. ഇതുപ്രകാരം 15,87,52,778 രൂപ പിഴയിനത്തില്‍ ഈടാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ നിന്ന് 3,20,94,898 രൂപയും കൊല്ലം ജില്ലയില്‍നിന്ന് 2,12,21,349 രൂപയും ആലപ്പുഴയില്‍നിന്നും 1,65,31,804 രൂപയും തിരുവനന്തപുരത്തു നിന്നും 1,33,22,654 രൂപയും പിഴയിനത്തില്‍ ഈടാക്കി. മറ്റു ജില്ലകളില്‍ നിന്നും പിഴയിനത്തില്‍ കിട്ടിയ തുക ഇപ്രകാരമാണ്. പാലക്കാട്-1,10,94,440, തൃശൂര്‍-9,99,3658, ഇടുക്കി-88,73088, മലപ്പുറം-99,69,067, കോട്ടയം-97,14,068, കോഴിക്കോട്-9782252, കണ്ണൂര്‍-46,45,365, പത്തനംതിട്ട-45,78,024, കാസര്‍ഗോഡ്-5,97,6453, വയനാട്-9,55,658 രൂപയും പിഴയായി ഈടാക്കിയിട്ടുണ്ട്.

സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളുടെ കിട്ടാക്കടം 778.48 കോടി രൂപയാണെന്നു കെ.എസ് സലീഖയെ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അറിയിച്ചു. സംസ്ഥാന നിഷ്ക്രിയ ആസ്തി 630.72 കോടി രൂപയാണ്. വിദ്യാഭ്യാസ വായ്പയ് ക്കു പലിശ ഇളവു നല്‍കുന്നതു സംബന്ധിച്ച പ്രശ്നം സര്‍ക്കാര്‍ ഗൌരവമായി പരിശോധിക്കും. സഹകരണ സംഘങ്ങള്‍ക്കു സേവനനികുതി ഒഴിവാക്കി കിട്ടാന്‍ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. നിലവിലുള്ള സഹകരണ സംഘങ്ങള്‍ക്കു ദോ ഷം വരാത്ത രീതിയിലേ പുതിയ സംഘങ്ങള്‍ അനുവദിക്കൂ എന്നതാണ് സര്‍ക്കാര്‍ നയം. പുതുതായി 1798 സഹകരണ സംഘങ്ങള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. 1969 ലെ കേരള സഹകരണ സംഘം നിയമവും ചട്ടങ്ങളും സമഗ്രമായി ഭേദഗതി ചെയ്യുന്നതിനായി കെ. ശിവദാസന്‍ നായര്‍ എംഎല്‍എ ചെയര്‍മാനായി വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്െടന്നും മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ കെ.കെ. നാരായണനെ അറിയിച്ചു.


മൂന്നു മാസത്തിനകം ശിപാര്‍ശകള്‍ സമര്‍പ്പിക്കാനാണു നിര്‍ദേശം. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് സഹകരണമേഖലയിലെ ആകെ നിക്ഷേപം 1,41,377.20 കോടി രൂപയാണ്. ഇതില്‍ ക്രെഡിറ്റ് വിഭാഗത്തിലെ സംഘങ്ങളില്‍ 1,34,705.94 കോടിയും നോണ്‍ ക്രെഡിറ്റ് സംഘങ്ങളില്‍ 6671.30 കോടിയും നിക്ഷേപമുണ്ട്. പ്രാഥമിക കാര്‍ഷികവായ്പാ സഹകരണ സംഘങ്ങളില്‍ 68,209.45 കോടി നിക്ഷേപം ബാക്കിയുണ്ട്. സഹകരണ പരീക്ഷാബോര്‍ഡ് നടത്തുന്ന നിയമനങ്ങളില്‍ പിഎസ്സി മാനദണ്ഡമനുസരിച്ച് സാമുദായിക സംവരണം ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്െടന്നും മന്ത്രി അറിയിച്ചു.

സെക്രട്ടേറിയറ്റിലെ എല്ലാ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിലവില്‍ 27 വകുപ്പുകളില്‍ ഇ-ഓഫീസ് പൂര്‍ണമായോ ഭാഗികമായോ നടപ്പാക്കിയിട്ടുണ്െടന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

2602 പി.എസ്സി റാങ്ക് ലിസ്റ് നിലവിലുണ്ട്. ഇവയില്‍ 570370 ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്െടന്ന് ടി.വി. രാജേഷിനെ മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ഇതുവരെ 139192 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയിട്ടുണ്ട്.

കാരുണ്യ, കാരുണ്യ പ്ളസ് ഭാഗ്യക്കുറികളുടെ വില്പനയിലൂടെ 730.88 കോടി രൂപ അറ്റാദായമായി ലഭിച്ചിട്ടുണ്ട്. കാരുണ്യ ബനവലന്റ് ഫണ്ടില്‍നിന്ന് 656.91 കോടി രൂപ ചികിത്സാ ധനസഹായമായി വിതരണം ചെയ്തിട്ടുണ്െടന്ന് മുല്ലക്കര രത്നാകരനെ മുഖ്യമന്ത്രി അറിയിച്ചു. കാരുണ്യപദ്ധതി പ്രകാരം ലഭിച്ച അപേക്ഷകളില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി 422.55 കോടി രൂപ നല്‍കാനുണ്ട്. ഏകദേശം 10,398 അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ ബാക്കിയുണ്ട്.

ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ 289 പേരുടെ ലൈസന്‍സ് അമിതവേഗത്തില്‍ വാഹനമോടിച്ചതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്െടന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.