റെജി ജോസഫിന് ഡോ. അംബേദ്കര്‍ മാധ്യമ പുരസ്കാരം
റെജി ജോസഫിന് ഡോ. അംബേദ്കര്‍ മാധ്യമ പുരസ്കാരം
Wednesday, December 2, 2015 12:48 AM IST
തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെ സംബന്ധിച്ച മികച്ച മാധ്യമ റിപ്പോര്‍ട്ടിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഡോ. ബി.ആര്‍. അംബേദ്കര്‍ അവാര്‍ഡിന് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് അര്‍ഹനായി. അട്ടപ്പാടി ആദിവാസി ഊരുകളിലെ ശിശുമരണം സംബന്ധിച്ചു രാഷ്ട്രദീപികയില്‍ പ്രസിദ്ധീകരിച്ച 'അട്ടപ്പാടിയില്‍ മരണത്തിന്റെ താരാട്ട്' എന്ന ലേഖനപരമ്പരയ്ക്കാണ് അവാര്‍ഡ്. 30,000 രൂപയും ശില്പവും ഉള്‍പ്പെടുന്ന പുരസ്കാരം ഞായറാഴ്ച കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.പി. അനില്‍കുമാര്‍ സമ്മാനിക്കും.

ദൃശ്യമാധ്യമവിഭാഗത്തില്‍ മനോരമ ന്യൂസിലെ മലപ്പുറം ലേഖകന്‍ എസ്. മഹേഷ്കുമാറിനാണ് അവാര്‍ഡ്. അച്ചടി വിഭാഗത്തില്‍ മാധ്യമത്തിലെ ഒ. മുസ്തഫ, ദൃശ്യമാധ്യമവിഭാഗത്തില്‍ മീഡിയ വണ്‍ ടിവിയിലെ മധു വിന്‍സെന്റ് എന്നിവര്‍ സ്പെഷല്‍ ജൂറി പുരസ്കാരത്തിന് (പതിനായിരം രൂപയും ശില്പവും) അര്‍ഹരായി.


പഴയിടം പുല്ലുതുരുത്തിയില്‍ പി.ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനാണ് റെജി ജോസഫ്. ദേശീയ, അന്തര്‍ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പെടെ 62 മാധ്യമ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ: ആഷ്ലി തെരേസ ജോസ് (ടീച്ചര്‍, സെന്റ് മേരീസ് എച്ച്എസ് ഇളങ്ങുളം) മക്കള്‍: ആഗ്നസ്, അല്‍ഫോന്‍സ് (സെന്റ് ആന്റണീസ് പബ്ളിക് സ്കൂള്‍, ആനക്കല്ല്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.