ശബരിമല മാസ്റര്‍ പ്ളാന്‍: പോലീസ് കോ-ഓര്‍ഡിനേറ്ററെ ഉള്‍പ്പെടുത്തണം
Tuesday, December 1, 2015 1:02 AM IST
കൊച്ചി: ശബരിമലയിലെ മാസ്റര്‍ പ്ളാന്‍ പ്രകാരമുള്ള പദ്ധതി നടപ്പാക്കാനുള്ള ഉന്നതാധികാര സമിതിയിലേക്കു ശബരിമല ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററെകൂടി ഉള്‍പ്പെടുത്താന്‍ ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റീസ് അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

സന്നിധാനത്തെ സ്വീവേജ് പ്ളാന്റ് കവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ നടപടി സ്വീകരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ കരാറുകാരായ രാംകി ഇന്‍ഫ്രാസ്ട്രക്ചറിന്റെ സ്ഥലത്തെ ചുമതലക്കാരനു കത്തു നല്‍കിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും പരിസ്ഥിതി മലിനീകരണ നിയന്ത്രണ നിയമപ്രകാരവും കേസെടുക്കാവുന്ന കുറ്റമാണിതെന്നു ചൂണ്ടിക്കാട്ടിയതായി ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. കമ്പനിക്കു നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ച ഡിവിഷന്‍ ബെഞ്ച് വിഷയം പിന്നീടു പരിഗണിക്കാനായി മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.