പ്രതിക്ക് 48 മണിക്കൂറിനകം എഫ്ഐആര്‍ നല്‍കണമെന്നു ഹൈക്കോടതി
പ്രതിക്ക് 48 മണിക്കൂറിനകം എഫ്ഐആര്‍ നല്‍കണമെന്നു ഹൈക്കോടതി
Tuesday, December 1, 2015 1:00 AM IST
കൊച്ചി: ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് അപേക്ഷ നല്‍കിയാല്‍ 48 മണിക്കൂറിനകം പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിട്ടു. എഫ്ഐആറും അതിന്റെ സ്വഭാവവും വ്യക്തമാക്കുന്ന തരത്തില്‍ പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സ്ത്രീപീഡനമാരോപിച്ചു ഭാര്യ സമര്‍പ്പിച്ച പരാതിയില്‍ എഫ്ഐആര്‍ നല്‍കുന്നതിനു രണ്ടു മാസം കാലതാമസം വരുത്തിയെന്നതില്‍ ഏറ്റുമാനൂര്‍ സ്വദേശി ജിജു ലൂക്കോസ് സമര്‍പ്പിച്ച ഹര്‍ജിയിലാണു ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.ക്രിമിനല്‍ കേസുകളില്‍ പ്രതി അപേക്ഷ നല്‍കിയാല്‍ പോലീസ് സ്റേഷനില്‍നിന്നോ എസ്പി ഓഫീസില്‍ നിന്നോ 48 മണിക്കൂറിനകം എഫ്ഐആറിന്റെ പകര്‍പ്പ് നല്‍കണം. എഫ്ഐആര്‍ മജിസ്ട്രേ റ്റ്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്െടങ്കില്‍ അപേക്ഷ നല്‍കി രണ്ടു പ്രവൃത്തിദിനങ്ങള്‍ക്കകം ലഭ്യമാക്കണം. വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷയിലും എഫ്ഐആര്‍ നല്‍കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.