കേരള കത്തോലിക്കാ സഭ ഡിസംബര്‍ ബൈബിള്‍ പാരായണമാസമായി ആചരിക്കുന്നു
Tuesday, December 1, 2015 12:59 AM IST
തിരുവനന്തപുരം: കേരള കത്തോലിക്കാസഭ ബൈബിള്‍ പാരായണമാസം ആചരിക്കുന്നു. കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സിന്റെ ആഹ്വാനമനുസരിച്ചാണ് കേരളത്തില്‍ വിവിധ പരിപാടികളോടെ ക്രൈസ്തവ സഭകള്‍ ഡിസംബര്‍മാസം ബൈബിള്‍ പാരായമാസമായി ആചരിക്കുന്നത്.

വീടുകളിലും ദേവാലയങ്ങളിലും ബൈബിള്‍ പ്രതിഷ്ഠിച്ച് പാരായണം നടത്തുകയും എല്ലാ ക്രൈസ്തവ ഭവനങ്ങളിലും ബൈബിള്‍ ഉറപ്പുവരുത്തുകയും ചെയ്തുകൊണ്ടാണ് ബൈബിള്‍ പാരായണമാസം ആചരിക്കുന്നത്. ഇന്നുമുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്നതാണ് ബൈബിള്‍ പാരായണ മാസാചരണം. 27നു ബൈബിള്‍ ഞായറായി ആചരിക്കും.


ബൈബിള്‍ പാരായണ മാസാചരണത്തിനു തിരുവനന്തപുരം ലത്തീന്‍ അതിരൂപതയില്‍ വിവിധ ശുശ്രൂഷാസമിതികളുടെ ആഭിമുഖ്യത്തില്‍ അതിവിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇടവകാതലത്തില്‍ ബൈബിള്‍ റാലി, ബൈബിള്‍ എക്സിബിഷന്‍, ബൈബിള്‍ ക്വിസ്, ബൈബിള്‍ പാരായണ മത്സരം, ദേവാലയങ്ങളില്‍ അനുദിന ദിവ്യബലിക്കുമുമ്പായി ആരാധന ബൈബിള്‍ പാരായണം തുടങ്ങിയവയാണ് അതിരൂപതയിലെ മാസാചരണ പരിപാടികള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.