1,39,192 പേര്‍ക്കു നിയമന ശിപാര്‍ശ നല്കി: മുഖ്യമന്ത്രി
1,39,192 പേര്‍ക്കു നിയമന ശിപാര്‍ശ നല്കി: മുഖ്യമന്ത്രി
Tuesday, December 1, 2015 12:44 AM IST
തിരുവനന്തപുരം: 2011 മുതല്‍ ഈ വര്‍ഷം ഒക്ടോബര്‍ വരെ 1,39,192 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലേക്ക് നിയമന ശിപാര്‍ശ നല്‍കിയിട്ടുണ്െടന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ചു. 1300 റാങ്ക് ലിസ്റുകളുടെ കാലാവ ധി ഈ സര്‍ക്കാരിന്റെ കാലത്തു ദീര്‍ഘിപ്പിച്ചു. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെ യും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലില്ലെ ന്നു ടി.വി. രാജേഷിന്റെ ചോദ്യത്തിനു മുഖ്യമന്ത്രി മറുപടി നല്‍കി.

കെ.എം. മാണി ധനമന്ത്രിസ്ഥാ നം രാജിവച്ചൊഴിയുമ്പോള്‍ അദ്ദേഹത്തിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ച 41 ഫയലുകളില്‍ തീരുമാനമെടുക്കാന്‍ ബാക്കിയുണ്ടായിരുന്നു. രാജിയുടെ തലേദിവസം ആകെ 28 ഫയലുകളില്‍ തീരുമാനമെടുത്തു. രാജി സമര്‍പ്പിച്ചശേഷം ഒരു ഫയലിലും തീരുമാനം കൈക്കൊണ്ടിട്ടില്ല. ധനകാര്യ മന്ത്രി തീരുമാനമെടുത്തയച്ച ഫയലുകളൊന്നും തിരികെവിളിച്ചിട്ടില്ലെന്നും കോലിയക്കോട് കൃഷ്ണന്‍ നായരുടെ ചോദ്യത്തി നു മുഖ്യമന്ത്രി മറുപടി നല്‍കി.

കടപ്പത്രം വഴി 2882.03 കോടി രൂപ സമാഹരിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2015-16 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിനു എടുക്കാവുന്ന വായ്പാപരിധി 15,605 കോടി രൂപയാണ്. ഈ സെപ്റ്റംബര്‍ വരെ 7980.19 കോടി രൂപ വായ്പയെടുത്തു. നിലവില്‍ സംസ്ഥാനത്തിന്റെ സഞ്ചിത കടം 1,35,440.24 കോടി രൂപയാണ്.

ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ17,508 വാഹനാപകടങ്ങള്‍ സംസ്ഥാനത്തുണ്ടായതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ വരെ 17,126 വാഹനാപകടങ്ങളാണുണ്ടായത്. 2013ല്‍ 18,375 വാഹനാപകടങ്ങളാണുണ്ടായി. റോഡ് സുരക്ഷാബോധവത്കരണത്തില്‍ ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ചു പൊതുചര്‍ച്ച നടത്തുന്നതില്‍ സര്‍ക്കാരിനു വിരോധമില്ലെന്നും മന്ത്രി അറിയിച്ചു.


പൊതുമരാമത്തു വകുപ്പ് കരാറുകാര്‍ക്ക് 1604.49 കോടി രൂപ കുടിശികയായി നല്കാനുണ്ട്. നിരത്ത്, പാലം എന്നീ കരാറുകള്‍ നിര്‍മാണം ഏറ്റെടുത്തവര്‍ക്ക് 2014 ഓഗസ്റ് എട്ടു മുതല്‍ 2015 ജൂണ്‍ വരെ 1242.87 കോടിയും കെട്ടിട വകുപ്പില്‍ 2015 ജനുവരി ഒന്നു മുതല്‍ ജൂലൈ 31വരെ 271.97 കോടിയും ജലവിഭവ വകുപ്പില്‍ 2014 നവംബര്‍ ഒന്നു മുതല്‍ 2015 മേയ് 31 വരെ 89.65 കോടിയും കരാര്‍ കുടിശിക വരുത്തിയതായി പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു.

സംസ്ഥാനത്തു മത വര്‍ഗീയതയും ജാതി വര്‍ഗീയതയും ആളിപ്പടര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ചില സ്ഥലങ്ങളില്‍ നടത്തിവരുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം സംസ്ഥാനത്തെ വന പ്രദേശങ്ങളില്‍ 386 കാട്ടാനകള്‍ ചെരിഞ്ഞെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇതില്‍ നാലു കുട്ടിക്കൊമ്പനുകളുള്‍പ്പെടെ 118 കൊമ്പനാനകള്‍ ഉള്‍പ്പെടുന്നു.

2012ല്‍ നടത്തിയ എലിഫന്റ് സെന്‍സസിലെ കണക്കനുസരിച്ചു സംസ്ഥാനത്ത് 6177 ആനകളുടെ സാനിധ്യം കണ്െടത്തിയിട്ടുണ്ട്. ആനകളുടെ മരണം സംബന്ധിച്ച് കേന്ദ്ര വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.