ശബരിമല വനത്തില്‍ തെരച്ചില്‍, ഒമ്പതു പേര്‍ പിടിയില്‍
Tuesday, December 1, 2015 12:42 AM IST
ശബരിമല: ശബരിമല ഉള്‍വനത്തില്‍നിന്നു ബിഹാറികള്‍ ഉള്‍പ്പെടെ ഒമ്പത് പേരെ സന്നിധാനം പോലീസ് അറസ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളായ സുദീപ്കുമാര്‍ (22), സുമോദ്കുമാര്‍ (20), ദിവേഷ്കുമാര്‍ (20), പങ്കജ്കുമാര്‍ (18) എന്നിവരെ മരക്കൂട്ടത്തിനു സമീപത്തുനിന്നും കാട്ടാക്കട സ്വദേശികളായ വേണുഗോപാലപിള്ള (62), തമ്പി (40), വണ്ടിപ്പെരിയാര്‍ സ്വദേശി സുരേഷ് ബാബു (33), എന്നിവരെ സ്വാമി അയ്യപ്പന്‍ റോഡിലെ ചരല്‍മേടിനു താഴവശത്തുള്ള വനത്തില്‍ നിന്നുമാണ് അറസ്റ് ചെയ്തത്. തമിഴ്നാട് തേനി സ്വദേശി രാമണ്ണന്‍ (37), കറുത്തസ്വാമി (36) സന്നിധാനത്തിനു സമീപത്തുനിന്നും അറസ്റ് ചെയ്തു.

കഴിഞ്ഞരാത്രി മുതല്‍ ശബരിമല എസ്ഐ അശ്വത് എസ്. കാരാണ്‍മയും എസ്ഐ സുരേഷ് ബാബുവിന്റെയും നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ബിഹാര്‍ സ്വദേശികളില്‍ നിന്നു പല അഡ്രസുകളിലുള്ള ഐഡി കാര്‍ഡുകളും എടിഎം കാര്‍ഡുകളും പോലീസ് കണ്െടത്തി.


മാലക്കച്ചവടം നടത്താനാണു തങ്ങള്‍ ശബരിമലയില്‍ എത്തിയതെന്നാണു പോലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞത്. സുരക്ഷയുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യം ചെയ്യലിനു പോലീസിന്റെ തന്നെ മറ്റ് ഏജന്‍സികളുടെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സഹായം തേടുമെന്നു സന്നിധാനം എസ്ഐ അശ്വത്പറഞ്ഞു. കാട്ടാക്കട സ്വദേശികളുടെയും വണ്ടിപ്പെരിയാര്‍ സ്വദേശിയുടെയും അറസ്റിനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. കച്ചവടത്തിനായാണു തങ്ങള്‍ ശബരിമലയിലെത്തിയതെന്നാണ് ഇവരും പോലീസിനോടു പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.