ഇഗ്നോ പരീക്ഷാ സെന്ററുകള്‍ പ്രഖ്യാപിച്ചു
Monday, November 30, 2015 1:13 AM IST
കൊച്ചി: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ)യുടെ ഡിസംബര്‍ മാസത്തിലെ പരീക്ഷകള്‍ ഒന്നിനു ആരംഭിച്ച് 30 അവസാനിക്കും. ഇഗ്നോയുടെ പരീക്ഷാകേന്ദ്രങ്ങള്‍. 1402-സേക്രഡ് ഹാര്‍ട്ട് കോളജ് തേവര, 1406-സിഎംഎസ് കോളജ് കോട്ടയം, 1407-ശ്രീ കേരളവര്‍മ കോളജ് തൃശൂര്‍, 1408-ന്യൂമാന്‍ കോളജ് തൊടുപുഴ, 1409-പിഎസ്എംഒ കോളജ് തിരൂരങ്ങാടി, 1412-സെന്റ് ആല്‍ബര്‍ട്സ് കോളജ് എറണാകുളം, 14100-എംസിടി ട്രെയിനിംഗ് കോളജ് മേല്‍മുറി, 14162-ഹോളിക്രോസ് കോളജ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജി ഇടുക്കി, 14165-ഭാരത് മാത കോളജ് തൃക്കാക്കര, 14166-കൊച്ചി കോളജ് കൊച്ചി, 14167-നമ്പൂതിരീസ് കോളജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷന്‍സ് ഇരിഞ്ഞാലക്കുട, 14168-സെന്‍ട്രല്‍ പ്രിസണ്‍ വിയ്യൂര്‍ (ജയില്‍ അന്തേവാസികള്‍ക്കു മാത്രം), 14127-നിര്‍മല കോളജ് മൂവാറ്റുപുഴ

പരീക്ഷാ ഹാള്‍ടിക്കറ്റ് ഇഗ്നോയുടെ വെബ്സൈറ്റായ ംംം.ശഴിീൌ.മര.ശി ല്‍ ലഭ്യമാണ്. പരീക്ഷാര്‍ഥികള്‍ക്കു വെബ്സൈറ്റില്‍നിന്നു ഹാള്‍ടിക്കറ്റ് ഡൌണ്‍ലോഡ് ചെയത് ഉപയോഗിക്കാം. പരീക്ഷാകേന്ദ്രത്തിലുള്ള പരീക്ഷാര്‍ഥികളുടെ ലിസ്റില്‍ പേരുണ്െടങ്കില്‍ ഹാള്‍ ടിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിലും പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദം ലഭിക്കും. പരീക്ഷാര്‍ഥികള്‍ നിര്‍ബന്ധമായും ഇഗ്നോ ഐഡി കാര്‍ഡ് കൈവശം കരുതുക. പരീക്ഷകേന്ദ്രത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല.


ബിസിഎ, എംസിഎ വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കു പ്രത്യേകം ഹാള്‍ടിക്കറ്റ് നല്‍കുന്നതായിരിക്കും. പ്രാക്ടിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കു ഡിസംബര്‍ അവസാന ആഴ്ചയില്‍ ബന്ധപ്പെട്ട റീജണല്‍ സെന്ററില്‍ അന്വേഷിക്കണം. ബാച്ച്ലര്‍ ഓഫ് ലൈബ്രറി സയന്‍സ് വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കു തിയറി പരീക്ഷ നടക്കുന്ന എല്ലാ കേന്ദ്രങ്ങളും ലഭ്യമായിരിക്കില്ല. പ്രസ്തുത പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായി പരീക്ഷാകേന്ദ്രത്തിലെ സൂപ്രണ്ടുമായി ബന്ധപ്പെടുകയോ പരീക്ഷാകേന്ദ്രത്തിലെ നോട്ടീസ് ബോര്‍ഡില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുകയോ ചെയ്യുക. ബിഎല്‍ഐഎസ് പ്രാക്ടിക്കല്‍ പരീക്ഷ ഇഗ്നോയുടെ പരീക്ഷാകേന്ദ്രമായ സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ (1412) മാത്രമായിരിക്കും നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.