സാമൂഹിക നീതി ഭരണഘടനയുടെ അന്തഃസത്ത: പ്രഫ. രവിവര്‍മകുമാര്‍
Monday, November 30, 2015 1:13 AM IST
കൊച്ചി: ഇന്ത്യന്‍ ഭരണഘടന വിഭാവനംചെയ്യുന്ന സ്ഥിതി സമത്വം സാമൂഹിക നീതിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നു കര്‍ണാടക അഡ്വക്കറ്റ് ജനറല്‍ പ്രഫ.രവിവര്‍മകുമാര്‍. എറണാകുളം ആശിര്‍ഭവന്‍ ഓഡിറ്റോറിയത്തില്‍ മണ്ഡല്‍ കമ്മീഷന്‍ രജതജൂബിലി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഭരണഘടന സാമൂഹിക അസമത്വത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണത്തെ മാത്രമെ അംഗീകരിക്കുന്നുള്ളൂ. സാമ്പത്തികസ്ഥിതിയുടെ അടിസ്ഥാനമുള്‍പ്പെടെ മറ്റൊരുവിധ സംവരണവും ഭരണഘടന അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


ധീവരസഭ സംസ്ഥാന സെക്രട്ടറിയും മത്സ്യഫെഡ് ചെയര്‍മാനുമായ വി. ദിനകരന്‍ അധ്യക്ഷത വഹിച്ച യോഗം പ്രഫ.എം.കെ.സാനു ഉദ്ഘാടനം ചെയ്തു. ജസ്റീസ് പി.കെ. ഷംസുദീന്‍, അഡ്വ.തമ്പാന്‍ തോമസ്, എന്‍എപിഎം സസ്ഥാന കണ്‍വീനര്‍ പ്രഫ.കുസുമം ജോസഫ്, ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.