ഷാഡോ പോലീസ് ചമഞ്ഞു അധ്യാപകന്റെ മൊബൈല്‍ കവര്‍ന്ന ആള്‍ പിടിയില്‍
Monday, November 30, 2015 1:12 AM IST
കോട്ടയം: ഷാഡോ പോലീസ് ചമഞ്ഞു അധ്യാപകന്റെ വിലകൂടിയ മൊബൈല്‍ ഫോണും 1,500 രൂപയും തട്ടിയെടുത്തയാളെ കോട്ടയം വെസ്റ് ഷാഡോ പോലീസ് സംഘം പിടികൂടി. കാരാപ്പുഴ പുത്തന്‍പുരയില്‍ റോഷനെ (35)യാണ് പിടികൂടിയത്. ദിവസങ്ങള്‍ക്കു മുമ്പു കെഎസ്ആര്‍ടിസി ബസ് സ്റാന്‍ഡില്‍നിന്നു കോട്ടയം എസ്എച്ച് മൌണ്ട് സ്വദേശിയായ അധ്യപകന്റെ പണവും മൊബൈല്‍ ഫോണുമാണു ഇയാള്‍ തട്ടിയെടുത്തത്.

വൈകുന്നേരം കെഎസ്ആര്‍ടിസി ബസ് സ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്ന അധ്യാപകനെ റോഷന്‍ ഷാഡോ പോലീസുകാരനാണെന്നു സ്വയം പരിചയപ്പെടുത്തിയശേഷം ചോദ്യംചെയ്തു. തുടര്‍ന്നു താന്‍ അധ്യപകനാണെന്നും എസ്എച്ച് മൌണ്ടിലാണു വീടെന്നും അധ്യാപകന്‍ പറഞ്ഞതോടെ താന്‍ വീട്ടില്‍ ഇറക്കാമെന്നു പറഞ്ഞു സ്കൂട്ടറില്‍ കയറ്റി കാരാപ്പുഴയില്‍ എത്തിച്ചശേഷം 20,000 രൂപ വില വരുന്ന മൊബൈല്‍ ഫോണും കൈയിലുണ്ടായിരുന്ന 1,500 രൂപയും തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്നു അധ്യാപകന്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണം നടത്തുകയായിരുന്നു. സ്കൂട്ടറിന്റെ നിറവും തട്ടിപ്പു നടത്തിയാളുടെ ശാരീരിക അടയാളങ്ങളും മനസിലാക്കിയാണു പ്രതിയെ പിടികൂടിയതെന്നു പോലീസ് പറഞ്ഞു. നാളുകളായി സ്കൂട്ടറില്‍ കറങ്ങിനടന്ന് ഇയാള്‍ ഇത്തരത്തിലുള്ള തട്ടിപ്പു നടത്തിയിട്ടുണ്െടന്നും പോലീസ് പറഞ്ഞു. ജില്ലയുടെ മറ്റു പ്രദേശങ്ങളിലും ഇയാള്‍ സമാനമായ രീതിയില്‍ തട്ടിപ്പു നടത്തിയിട്ടുണ്േടായെന്നു പോലീസ് അന്വേഷിച്ചുവരുകയാണ്.


ജില്ലാ പോലീസ് ചീഫ് എസ്. സതീഷ് ബിനോയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി ടി.എ. ആന്റണി, വെസ്റ് സിഐ ഗിരിഷ് പി. സാരഥി, ജൂണിയര്‍ എസ്ഐ സരുണ്‍ ഷാഡോ പോലീസുകാരായ ഷിബുക്കുട്ടന്‍, ബിജുമോന്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.