ഹരിതം
ഹരിതം
Monday, November 30, 2015 1:10 AM IST
റബറിനു പകരം വിക്ടറി വണ്‍ വിജയിയായി ബാലകൃഷ്ണന്‍

കെ.ആര്‍. അജയകുമാര്‍ അസിസ്റന്റ് സെറികള്‍ച്ചര്‍ ഓഫീസര്‍ പി.എ.യു. കാസര്‍ഗോഡ്


ബാലകൃഷ്ണന്റെ വിക്ടറി വണ്‍ മള്‍ബറികൃഷി നേടിയത് പട്ടില്‍പൊതിഞ്ഞ എ-പ്ളസ്. പട്ടുനൂല്‍പുഴുവളര്‍ത്തല്‍ ആരംഭിച്ച് നാലുബാച്ച് കഴിയുമ്പോള്‍ ശരാശരി വിളവെടുപ്പ് ശതമാനം 116. സംസ്ഥാ നത്തെ ശരാശരി വിളവെടുപ്പു ശതമാനം 72 ആണെന്നറിയു മ്പോഴാണ് ഈ നേട്ടത്തിനു മാറ്റു കൂടുന്നത്. കഴിഞ്ഞ ഏപ്രിലില്‍ 50 മുട്ടക്കൂട്ടങ്ങള്‍ക്ക് 63 കിലോ കൊക്കൂണ്‍ എന്ന റിക്കാര്‍ഡ് വിളവെടുപ്പാണ് ഇദ്ദേഹം നേടിയത്. സഹോദരന്‍ സുന്ദരനും പട്ടുനൂല്‍ പുഴുക്കളെ പരിചരിക്കുന്നതില്‍ ഒപ്പം തന്നെയുണ്ട്.

കാസര്‍ഗോഡ് പനത്തടി പഞ്ചായത്തിലെ തുമ്പോടിയിലെ ബാലകൃഷ്ണനും കൂട്ടരും പ്രതീക്ഷയോടെ നട്ടുപിടിപ്പിച്ച റബര്‍ മരങ്ങള്‍ ടാപ്പിംഗ് തുടങ്ങും മുമ്പേ തന്നെ ചുഴലിക്കാറ്റില്‍ കടപുഴകി വീണപ്പോള്‍ ഒരു ബന്ധുവാണ് മള്‍ബറികൃഷിയെ ക്കുറിച്ച് സൂചിപ്പിക്കുന്നത്. ആറു മാസത്തിനകം വിളവെടുപ്പു നടത്താവുന്നതും മാസശമ്പളം പോലെ വരുമാനം ഉറപ്പാക്കുന്ന തുമായ പട്ടുനൂല്‍ പുഴുവളര്‍ത്ത ലിനെക്കുറിച്ച് താത്പര്യം തോന്നിയപ്പോള്‍ അന്വേഷണം വയനാട് ചുരം കടന്ന് ചന്ദ്രശേഖര ന്റെ തോട്ടം വരെയെത്തി. അദ്ദേഹത്തിന് കഷ്ടി ഒരേക്കര്‍ തോട്ടത്തില്‍ നിന്നും 20000 മുതല്‍ 25000 വരെ വരുമാനം മാസശമ്പളം പോലെ കൊക്കൂണ്‍ ഉത്പാദന ത്തില്‍ നിന്നും ലഭിക്കുന്നുവെന്ന് മനസിലാക്കിയ അവര്‍ അടുത്ത ദിവസം തന്നെ മൈസൂര്‍ കേന്ദ്ര സില്‍ക്ക് ബോര്‍ഡില്‍ ചെന്ന് അത്യുത്പാദന ശേഷിയുള്ള, വി വണ്‍ മള്‍ബറി വിത്തുകമ്പുകള്‍ കൊണ്ടുവന്ന് തോട്ടമൊരുക്കാന്‍ ആരംഭിച്ചു. 3ഃ3 അടി അകലത്തില്‍ ഏക്കറില്‍ 5000 ചെടികള്‍ നട്ടുപിടിപ്പിച്ചു.

പുഴുവളര്‍ത്തുന്നതിനുള്ള ഷെഡ് പണിയും റാക്ക് തയാറാക്കലും കഴിഞ്ഞ് പുഴുവള ര്‍ത്താന്‍ തുടങ്ങി യത് കഴിഞ്ഞ സെപ്റ്റംബ റില്‍. മാതൃകാകര്‍ഷകര്‍ ജില്ലയില്‍ ഇല്ലാതി രുന്നതുകൊണ്ട് സെറികള്‍ച്ചര്‍ ഉദ്യോഗസ്ഥന്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പുഴുവളര്‍ത്തുപുരയിലെത്തി നേരിട്ട് പരിശീലനം നല്‍കുകയാ യിരുന്നു.

അമ്പതു മുട്ടക്കൂട്ടങ്ങള്‍ വിരിയിച്ചു കാണിച്ചായിരുന്നു പരിശീലനം. കുറഞ്ഞ സ്ഥലക്രമീകരണം മാത്രം ആവശ്യമുളള ആദ്യഘട്ടത്തില്‍ വീട്ടിലെ മുറിയില്‍ തന്നെയായിരുന്നു പുഴുക്കളെ വളര്‍ത്തിയിരു ന്നത്. മൂന്നാമത്തെ പടംപൊഴി ക്കലിനു ശേഷം പുഴുവളര്‍ത്തു പുരയിലെ റാക്കിലേക്ക് മാറ്റി. അതോടെ ഇല ചെറിയ കഷണങ്ങ ളാക്കി മുറിച്ചുകൊടു ക്കുന്ന രീതി മാറ്റി ചെടി തണ്േടാടുകൂടി മുറിച്ചെടുത്ത് പട്ടുനൂല്‍ പുഴുക്കള്‍ക്ക് നല്‍കാന്‍ തുടങ്ങി.

തങ്ങള്‍ മുന്‍പ് കേട്ടറിഞ്ഞ രീതിയും ഇപ്പോള്‍ ചെയ്യുന്ന രീതി യും തമ്മില്‍ ഒരുപാട് വ്യത്യാസമു ണ്െടന്ന് ബാലകൃഷ്ണ ന്‍. ട്രേയില്‍ വളര്‍ത്തി ഓരോ ഇലകളായി തീറ്റകൊടുക്കാവുന്നതിന് പകരം ഇപ്പോള്‍ റാക്കുകളില്‍ നേരിട്ട് വളര്‍ത്തി കമ്പോട് കൂടി തീറ്റ കൊടുക്കുന്ന രീതിയാണ്. ഇത് ജോലി വളരെ എളുപ്പമാക്കുന്നു. മാത്രമല്ല ഓരോ പടംപൊഴി ക്കലിനും വലവിരിച്ച് പുഴുത്തടം വൃത്തിയാക്കുന്ന ശ്രമകരമായ ജോലിയും ഒഴിവായി. നൂല്‍ ചുറ്റാറാ യ പുഴുക്കളുടെ മുകളില്‍ ‘നെട്രിക’ നേരിട്ട് വച്ചുകൊടു ക്കുന്നതുകൊണ്ട് സ്പിന്നിംഗ് സമയത്തെ അധിക ജോലിയും ഇല്ലാതായി.

പുഴുവിരിയിച്ച് 30-ാം ദിവസം ആദ്യകൊ ക്കൂണ്‍ വിളവെടുപ്പ് നാട്ടുകാരുടെയും ജനപ്രതിനിധി കളുടെയും കൂട്ടായ്മയോ ടെയാണ് നടത്തിയത്. അതേ ദിവസം തന്നെ നടീല്‍ ധനസഹായവും ഉപകരണ-ഷെഡ് നിര്‍മാണ സബ്സിഡിയും കൂടി 84000 രൂപയും ലഭിച്ചു.

കര്‍ണാടക രാമനഗരത്തിലെ കൊക്കൂണ്‍ മാര്‍ക്കറ്റിലാണ് വില്‍പന നടത്തുന്നത്. ഇതുവരെ 290 മുതല്‍ 340 രൂപ വരെ കിലോയ്ക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ കൊക്കൂണ്‍ ഉത്പാദന ബോണസ് ആയി കിലോവിന് 50 രൂപ ഗ്രാമ വികസന വകുപ്പ് വഴിയും ലഭിക്കുന്നു. പുഴുവളര്‍ത്തുപുരയില്‍ 100 മുട്ടക്കൂട്ടങ്ങള്‍ ഒരേ സമയം വളര്‍ത്താ നുള്ള സൌകര്യം ഏര്‍പ്പെടുത്തി കൊക്കൂണ്‍ ഉത്പാദനം ഇരട്ടിയാക്കുന്ന തയാറെടു പ്പിലാണ് ബാലകൃഷ്ണനും സുന്ദരനും.

കൃത്യമായ വളപ്രയോഗം, ജലസേചനം, പുഴുവളര്‍ത്തുപുരയിലെ ശുചിത്വം, പുഴുത്തടത്തിലെ സ്ഥലക്രമീകരണം, ഇത്രയും കാര്യങ്ങളില്‍ അല്‍പ്പം ശ്രദ്ധയു ണ്ടായാല്‍ ആര്‍ക്കും പട്ടുനൂല്‍ക്കൃഷിയില്‍ നൂറുമേനി വിളവെടുക്കാമെന്ന് ഈ കര്‍ഷകകുടുംബം സാക്ഷ്യപ്പെടുത്തുന്നു.
ഫോണ്‍: 9446075065


കാര്‍ഷിക സന്ദേശങ്ങള്‍ മൊബൈല്‍ വഴി...

എല്‍ദോസ് ഏബ്രഹാം

ഗ്രാമീണ മേഖലയിലെ കര്‍ഷകസുഹൃത്തുക്കള്‍ക്ക് അവരുടെ ഭാഷയില്‍ എസ്എംഎസ് വഴി വിവരങ്ങള്‍, സേവനങ്ങള്‍, ഉപദേശങ്ങള്‍ നല്‍കുന്ന പദ്ധതിയാണ് എം കിസാന്‍. 2013 ജൂലൈ 16 നാണ് ഇന്ത്യയുടെ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തത്. ഇതിനോടകം ഏതാണ്ട് 72 കോടി സന്ദേശങ്ങള്‍ അയച്ചുകഴിഞ്ഞു. സംസ്ഥാന കാര്‍ഷിക സര്‍വകലാശാലകള്‍, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചന യൂണിറ്റുകള്‍, ഐസിഎആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മൃഗസംരക്ഷണം, ക്ഷീരോത്പാദനം, ഫിഷറീസ് തുടങ്ങിയ സംഘടനകളുടെയും സംയുക്തമായ സഹകരണം കണ്ടുകൊണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ഈ വിവരങ്ങള്‍ എസ്എംഎസ് വഴി കര്‍ഷകര്‍ക്കു ലഭ്യമാകുന്നു എന്നതാണ് എം കിസാന്റെ പ്രത്യേകത.യാതൊരുവിധ സബ്സ്ക്രിപ്ഷന്‍ ചാര്‍ജുകളും ഈ സേവനത്തിന് ഈടാക്കില്ല.


ഇതില്‍ രജിസ്റര്‍ ചെയ്യുന്നതിനായി വു://ാസശമിെ.ഴ്ീ.ശി/ം യൃലഴ.മുഃ എന്ന ലിങ്കില്‍ ക്ളിക്ക്ചെയ്യുക. തുടര്‍ന്നുവരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ കൊടുക്കുക. അത്യാവശ്യത്തിനുള്ള വിവരങ്ങള്‍ കൊടുത്തുകഴിഞ്ഞാല്‍ ഈ ഫോം പൂര്‍ണമാകുന്നതാണ്. ഇതിനുശേഷം ടെക്സ്റ് ശബ്ദ സന്ദേശങ്ങള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ കൂടാതെ തന്നെ ലഭ്യമാകും.

സമീകൃതാഹാര നിര്‍മാണത്തിന് കംപ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ഉപയോഗിക്കാം ക്ഷീരപ്രഭയെ

ഡോ. സാബിന്‍ ജോര്‍ജ് അസിസ്റന്റ് പ്രഫസര്‍വെറ്ററിനറി കോളജ്മണ്ണുത്തി, തൃശൂര്‍

കന്നുകാലികളുടെ സമീകൃതാഹാര നിര്‍മാണത്തിന് ക്ഷീരപ്രഭയെ ഉപയോഗിക്കാം. അളവിലും ഗുണത്തിലും സമീകൃത കാലിത്തീറ്റ നിര്‍മാണത്തിന് സഹായിക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറാണിത്. മലയാളത്തില്‍ തയാറാക്കിയിരിക്കുന്ന ഇതിന്റെ നിര്‍മാതാക്കള്‍ വെറ്ററിനറി സര്‍വകലാശാലയാണ്. ആര്‍ക്കും അനായാസേന കൈകാ ര്യം ചെയ്യാം. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ ധനസഹായത്തോടെ മണ്ണുത്തി വെറ്ററിനറി കോളജിലെ അനിമല്‍ ന്യൂട്രിഷന്‍ വിഭാഗമാണ് ക്ഷീരപ്രഭ എന്ന പേരില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാം വികസിപ്പിച്ചെടുത്തത്.

ഉത്പാദനശേഷിയുള്ള സങ്കരയിനം പശുക്കള്‍ക്ക് ജനിതക ശേഷിക്കനുസരിച്ച് ഉത്പാദനം സാധ്യമാകണമെങ്കില്‍ സന്തുലിത തീറ്റ നല്‍കിയേ മതിയാകൂ. വിപണിയില്‍ ലഭ്യമായ കാലിത്തീറ്റ, പിണ്ണാക്ക്, തവിട്, ധാന്യങ്ങള്‍, മിനറല്‍ മിക്സ്ചര്‍ എന്നിവ നിശ്ചിത അനുപാതത്തില്‍ ചേര്‍ക്കുമ്പോഴാണ് കറവപ്പശുവിന് ഉത്പാദനത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത്. ആവശ്യമായ പോഷകങ്ങള്‍ കൃത്യമായ അളവില്‍ ലഭിച്ചില്ലെങ്കില്‍ ഉല്‍പാദനം കുറയുകയും ഒപ്പം പ്രത്യുത്പാദന, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയും ചെയ്യും. പോഷകങ്ങള്‍ അധികമാകുന്നത് സാമ്പത്തിക നഷ്ടവും വരുത്തിവെയ്ക്കും. അല്‍പാഹാരവും, അമിതാഹാരവും ആപത്തായതിനാല്‍ നല്‍കുന്ന തീറ്റ സന്തുലിതമാക്കാന്‍ ശ്രദ്ധിക്കണം. ഇതിനായി കര്‍ഷകര്‍ക്ക് ക്ഷീരപ്രഭ വഴികാട്ടിയാകും.

മിക്ക ക്ഷീരസഹകരണ സംഘങ്ങളിലും കമ്പ്യൂട്ടര്‍ സംവിധാനമുള്ളതിനാല്‍ ക്ഷീര സംഘങ്ങള്‍ക്കും തീറ്റ സന്തുലനത്തിന് മുന്‍കൈയെടുക്കാവുന്നതാണ്. ലളിതമായ രീതിയില്‍ മലയാളത്തില്‍ തയാറാക്കിയിരിക്കുന്നു എന്നതാണ് ക്ഷീരപ്രഭയുടെ പ്രത്യേകത. കമ്പ്യൂട്ടറില്‍ സാമാന്യ ജ്ഞാനമുള്ളവര്‍ക്ക് ഇത് എളുപ്പം ഉപയോഗിക്കാം. ആവശ്യമായ പോഷകങ്ങള്‍ എത്രയെന്നു കണ്ടുപിടിക്കുകയാണ് ആദ്യഘട്ടം. ഇതിനായി പശുക്കളുടെ ഏകദേശ തൂക്കം, പാലുത്്പാദനം, കൊഴുപ്പിന്റെ അളവ് തുടങ്ങിയ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ നല്‍കണം. പശുവിന് ആവശ്യമായ പോഷകങ്ങളുടെ അളവ് എത്രയെന്ന് സോഫ്റ്റ് വെയര്‍ തനിയെ കണക്കുകൂട്ടി നല്‍കുന്നു.

ആവശ്യമായ പോഷകങ്ങള്‍ കര്‍ഷകന്‍ നല്‍കുന്ന തീറ്റ വസ്തുക്കളില്‍ നിന്നും ലഭ്യമാക്കുകയാണ് അടുത്ത ഘട്ടം. ഇതിന് കര്‍ഷകന്‍ തന്റെ പശുവിന് നല്‍കാന്‍ ഉദ്ദേശിക്കുന്ന തീറ്റകള്‍ സോഫ്റ്റ് വെയറില്‍ നല്‍കിയിരിക്കുന്ന ലിസ്റില്‍ നിന്നും തെരഞ്ഞെടുക്കണം. മൂന്നാം ഘട്ടത്തില്‍ കര്‍ഷകന്‍ തെരഞ്ഞെടുത്ത തീറ്റകള്‍ എത്ര വീതം നല്‍കണമെന്ന് കമ്പ്യൂട്ടര്‍ നിര്‍ദ്ദേശിക്കുന്നു.

തീറ്റ സംതുലിതമാക്കുന്ന ഇത്തരം സമ്പ്രദായം കര്‍ഷകരിലെത്തിച്ചാല്‍ ക്ഷീരോത്പാദനം ആദായകരമാക്കാമെന്നും കേരളത്തിന്റെ പ്രതിദിന പാലുല്പാദനം വര്‍ധിപ്പിക്കാമെന്നും പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയ ഡോ. കെ.എം. ശ്യാം മോഹന്‍ പറഞ്ഞു. സങ്കരയിനം പശുക്കളുടെ ഉത്പാദനശേഷി ഉപയോഗപ്പെടുത്താമെന്നതിനൊപ്പം അളന്നു തീറ്റ നല്‍കി തീറ്റച്ചെലവ് കുറയ്ക്കാനും ഇത് വഴികാട്ടുന്നു.

ഫോണ്‍ : ഡോ. സാബിന്‍ ജോര്‍ജ് - 9446203839
ഡോ. ശ്യാം മോഹന്‍ - 9847946783

കൂടുതല്‍ വിവരങ്ങള്‍ക്ക് - മെയശി@സ്മൌ.മര.ശിവ്യെമാ@സ്മൌ.മര.ശി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.