ബിഹാറിലെ മദ്യനിരോധനം ജനാഭിലാഷ വിജയമെന്ന്
Monday, November 30, 2015 1:03 AM IST
കൊച്ചി: ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കാന്‍ തീരുമാനിച്ചതു ജനാഭിലാഷത്തിന്റെ വിജയമാണെന്നു കേരളാ മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. ദേശീയതലത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് നടപടി സ്വീകരിക്കണമെന്നു യോഗം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റീസ് പി.കെ. ഷംസുദീന്‍ അധ്യക്ഷനായിരുന്നു.

സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്കോപ്പ, ഫ്രാന്‍സിസ് പെരുമന, ഫാ.പോള്‍ കാരാച്ചിറ, ടി.എം. വര്‍ഗീസ്, ഫാ.സെബാസ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ.ജോര്‍ജ് നേരേവീട്ടില്‍, ഫാ.ആന്റണി അറയ്ക്കല്‍, ജോണ്‍സണ്‍ പാട്ടത്തില്‍, പി.എച്ച്. ഷാജഹാന്‍, ഹില്‍ട്ടണ്‍ ചാള്‍സ്, എം.ഡി. റാഫേല്‍, വി.പി. ജോസ്, പ്രഫ. കെ.കെ. കൃഷ്ണന്‍, പി.ആര്‍. അജാമളന്‍ എന്നിവര്‍ പ്രസംഗിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി കൊച്ചി മുന്‍ ഡയറക്ടറായിരുന്ന ഫാ. സേവ്യര്‍ കാരുവള്ളിയിലിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.