പോലീസുകാരന്റെ മരണം: അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടിയെന്നു ചെന്നിത്തല
പോലീസുകാരന്റെ മരണം: അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടിയെന്നു ചെന്നിത്തല
Monday, November 30, 2015 1:01 AM IST
കോഴിക്കോട്: കോഴിക്കോട് നടക്കാവ് പോലീസ് സ്റേഷനിലെ സീനിയര്‍ സിപിഒ ഷാജി ആത്മഹത്യ ചെയ്ത സംഭവം ദൌര്‍ഭാഗ്യകരമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തത് അംഗീകരിക്കാനാവില്ല. സംഭവം സംബന്ധിച്ച് എഡിജിപി അന്വേഷിക്കുന്നുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ തുടര്‍നടപടിയുണ്ടാകുമെന്നും ചെന്നിത്തല അറിയിച്ചു.

നൌഷാദിന്റെ ബാലുശേരി നിര്‍മല്ലൂരിലെ വീടു സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, സെക്രട്ടറിമാരായ അഡ്വ.കെ. ജയന്ത്, അഡ്വ.കെ. പ്രവീണ്‍കുമാര്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. പരാതിയായി ലഭിച്ച ചിത്രം അബദ്ധത്തില്‍ വാട്സ് ആപ് ഗ്രൂപ്പിലെത്തിയതിന്റെ പേരില്‍ സസ്പെന്‍ഷനിലായ ഷാജി വെള്ളിയാഴ്ചയാണു ജീവനൊടുക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.