ശബരിമല അരിയിലെ മാലിന്യം നീക്കാന്‍ പുതിയ യന്ത്രം വാങ്ങും
Monday, November 30, 2015 1:00 AM IST
ശബരിമല: സ്വാമിമാരുടെ ഇരുമുടിക്കെട്ടില്‍നിന്നു സന്നിധാനത്തു ശേഖരിക്കുന്ന അരിയിലെ മാലിന്യംനീക്കാന്‍ ആധുനിക യന്ത്രം വാങ്ങുമെന്നു തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ഇതിന്റെ ഭാഗമായി അത്യാധുനിക മെറ്റല്‍ ഡിക്ടക്ടര്‍ യന്ത്രം സ്ഥാപിക്കുന്നതിനു വിവിധ കമ്പനികളുമായി ചര്‍ച്ച നടത്തുന്നതിനു മരാമത്ത് ഇലക്ട്രിക്കല്‍ അസിസ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി. മണിക്കൂറില്‍ ഒരു ടണ്‍ അരി ശുദ്ധിയാക്കുന്നതിനു ശേഷിയുള്ള യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


അലുമിനിയം, സ്റീല്‍, മറ്റ് ഖരമാലിന്യങ്ങള്‍ എന്നിവ വേര്‍തിരിക്കുന്നതിനു നിലവിലെ യന്ത്രത്തില്‍ ഏറെ കാലതാമസമെടുക്കുന്നതിനാലാണു പുതിയ യന്ത്രം സ്ഥാപിക്കുന്നത്. ശര്‍ക്കര പായസം, വെള്ളനിവേദ്യം എന്നിവയ്ക്കായാണ് ഈ അരി ഉപയോഗിക്കുന്നത്. നിവേദ്യത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ പൂര്‍ണ ശുദ്ധിയുള്ളതായിരിക്കണമെന്നു കര്‍ശന നിര്‍ദേശം നല്‍കിയതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.