കത്തെഴുത്ത് മത്സരം
Saturday, November 28, 2015 1:03 AM IST
കൊച്ചി: ഏറെക്കുറെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കത്തെഴുത്തിന്റെ ഗൃഹാതുരത ഉണര്‍ത്താനായി റിയല്‍ എസ്റേറ്റ് സ്ഥാപനമായ മിര്‍ റിയാല്‍ട്ടേഴ്സ് കത്തെഴുത്ത് മത്സരം സംഘടിപ്പിക്കും. കമ്പനിയുടെ 2016ലെ കലണ്ടര്‍ പ്രമേയത്തിന്റെ ഭാഗമായാണു പൊതുജനങ്ങള്‍ക്കും സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കുമായി മൂന്നു വിഭാഗങ്ങളില്‍ മത്സരം. ഇ-സന്ദേശങ്ങളുടെ ഇക്കാലത്ത് കൈകൊണ്െടഴുതിയ കത്ത്- ഒരു നഷ്ടബോധം എന്ന വിഷയത്തില്‍ നൂറു വാക്കില്‍ കവിയാത്തതാകണം കത്തുകള്‍. കത്തുകള്‍ ഇംഗ്ളീഷിലോ മലയാളത്തിലോ പോസ്റ് കാര്‍ഡില്‍ അല്ലെങ്കില്‍ ഇന്‍ലന്‍ഡില്‍ അയയ്ക്കാം. ഒരാളുടെ ഒരു കത്ത് മാത്രമാണു സ്വീകരിക്കുക.

മത്സരാര്‍ഥികള്‍ അവരുടെ പേര്, വയസ്, ക്ളാസ്, സ്കൂളിന്റെ പേര്, ഇ-മെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കണം. കത്തുകള്‍ മിര്‍ റിയാല്‍ട്ടേഴ്സിന്റെ കൊച്ചി ഓഫീസില്‍ ഡിസംബര്‍ 10ന് മുമ്പ് ലഭിക്കണം. കമ്പനി നിയമിക്കുന്ന ജൂറിയാണു മികച്ച കത്തുകള്‍ തെരഞ്ഞെടുക്കുക. ഓരോ സ്കൂളില്‍നിന്നും തെരഞ്ഞെടുക്കുന്ന വിജയികള്‍ക്കു ട്രോഫിയും പ്രത്യേക സമ്മാനവും നല്‍കും. കോളജ് തലത്തില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന വിദ്യാര്‍ഥിക്ക് 10,000 രൂപയുടെ കാഷ് അവാര്‍ഡും കൂടാതെ ഓരോ കോളജിലെയും വിജയിക്ക് റൈറ്റേഴ്സ് ട്രോഫിയും സമ്മാനമായി നല്‍കും. പൊതുജനങ്ങളില്‍നിന്നു തെരഞ്ഞെടുക്കുന്ന വിജയിക്ക് 10,000 രൂപയുടെ പുസ്തകമാണ് സമ്മാനം. കത്തുകള്‍ അയയ്ക്കേണ്ട വിലാസം: മിര്‍ റിയാല്‍റ്റേഴ്സ്, 41/2073 ഡി, കലാഭവന്‍ റോഡ്, എറണാകുളം നോര്‍ത്ത്, കൊച്ചി- 682018.


എല്ലാ വര്‍ഷവും വ്യത്യസ്ത പ്രമേയങ്ങളിലുള്ള കലണ്ടറുകള്‍ ഇറക്കാറുള്ള മിര്‍ ഗ്രൂപ്പ് ഇത്തവണ എഴുതുക, അയയ്ക്കുക, പ്രചോദനമാകുക എന്ന പ്രമേയമാണ് കലണ്ടറിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമാണ് കത്തെഴുത്ത് മത്സരം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 97441 66666.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.