ഇപിഎഫ് സമ്പര്‍ക്ക പരിപാടി ഡിസംബര്‍ 10ന്
Saturday, November 28, 2015 1:02 AM IST
കോട്ടയം: ഗുണഭോക്തൃ സമ്പര്‍ക്കപരിപാടി ഡിസംബര്‍ 10നു കോട്ടയത്തു നടക്കും. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പരാതികള്‍ പരിഹരിക്കുക, പിഎഫ് സേവനം മെച്ചപ്പെടുത്താന്‍ നിര്‍ദേശങ്ങള്‍ ക്ഷണിക്കുക, പുതിയ പരിഷ്കാരങ്ങള്‍ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണു സമ്പര്‍ക്കപരിപാടി. കോട്ടയം, ഇടുക്കി ജില്ലകളിലെ തൊഴിലാളികള്‍, തൊഴിലുടമകള്‍, സംഘടനാപ്രതിനിധികള്‍ എന്നിവര്‍ക്കു പങ്കെടുക്കാം. പരാതികള്‍ 30നു മുമ്പ് അസിസ്റന്റ് പിഎഫ് കമ്മീഷണര്‍, ഇപിഎഫ് ഓര്‍ഗനൈസേഷന്‍, ആദിത്യ ശബരി ടവര്‍, തിരുനക്കര, കോട്ടയം-1 എന്ന വിലാസത്തില്‍ അയയ്ക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.