കേരള സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍ പ്രതിഷേധിച്ചു
കേരള സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍ പ്രതിഷേധിച്ചു
Saturday, November 28, 2015 1:00 AM IST
കൊച്ചി: എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന ഉദാസീനതയ്ക്കെതിരെ കേരള സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു. വര്‍ഷങ്ങളായി വേതനം ലഭിക്കാതെ സേവനം അനുഷ്ഠിക്കുന്ന അധ്യാപകരുടെ നിയമനം അംഗീകരിക്കുക, ദിവസവേതനം അനുവദിക്കുക, വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ച് അധ്യാപക നിയമനത്തിനു മുന്‍കൂര്‍ അനുവാദം വാങ്ങണമെന്ന എന്ന ഉത്തരവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ അസോസിയേഷന്‍ ഉന്നയിച്ചു.

അധ്യാപകരെ ആധാറുമായി ബന്ധപ്പെട്ട എന്‍പിആര്‍ സെന്‍സസിനു കൂട്ടത്തോടെ നിയമിച്ചു സ്കൂളിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന സര്‍ക്കാര്‍ നീക്കത്തെ സെന്റ് ആല്‍ബര്‍ട്സ് സ്കൂളില്‍ ചേര്‍ന്ന യോഗം ശക്തമായി എതിര്‍ത്തു. ഈ നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്‍മാറണമെന്നു യോഗം ആവശ്യപ്പെട്ടു. അസോസിയേഷന്‍ പ്രസിഡന്റ് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ജനറല്‍ സെക്രട്ടറി ഫാ.ജോസ് കരുവേലിക്കല്‍, എം.എം. ശിവശങ്കര്‍, പീറ്റര്‍ ഇല്ലിമൂട്ടില്‍ കോര്‍ എപ്പിസ്കോപ്പ, സുമുനന്‍, പി.വി. ജോണ്‍, സിസ്റര്‍ എമിലിന്‍, സിസ്റര്‍ ഗ്ളോറി, ഫാ. ഫെലിക്സ് ചുള്ളിക്കല്‍, ഫാ. സഖറിയാസ് ഇല്ലിക്കമുറിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.