ഡോ. ജയിംസ് മണിമലയ്ക്ക് മേജര്‍ റിസേര്‍ച്ച് ഫെലോഷിപ്പ്
ഡോ. ജയിംസ് മണിമലയ്ക്ക് മേജര്‍ റിസേര്‍ച്ച് ഫെലോഷിപ്പ്
Saturday, November 28, 2015 12:59 AM IST
ചങ്ങനാശേരി: എസ്ബി കോളജ് മലയാളവിഭാഗം മുന്‍മേധാവി ഡോ. ജയിംസ് മണിമല യുജിസിയുടെ മേജര്‍ റിസര്‍ച്ച് ഫെലോഷിപ്പിന് അര്‍ഹനായി. മധ്യകേരളത്തിലെ ക്രൈസ്തവരുടെ ഭാഷയും സാംസ്കാരികത്വവും എന്ന വിഷയത്തില്‍ മൂന്നു വര്‍ഷത്തെ ഗവേഷണത്തിന് 14 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ആചാരാനുഷ്ഠാനങ്ങള്‍, പ്രാര്‍ഥന, ആഘോഷങ്ങള്‍, കലകള്‍ എന്നിവയിലെ ക്രൈസ്തവ ഭാഷണ മാതൃകകളെയും ചൊല്‍ഭേദങ്ങളെയും പ്രയോഗ വിജ്ഞാനത്തിന്റെ വ്യവഹാരാപഗ്രഥന സങ്കേതങ്ങളുടേയും അടിസ്ഥാനത്തില്‍ അപഗ്രഥിച്ചു പഠിക്കുന്നതാണ് ഗവേഷണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.