വാഹനാപകടം: ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മരണത്തിനു കീഴടങ്ങി
Saturday, November 28, 2015 12:56 AM IST
ആലപ്പുഴ: കഴിഞ്ഞദിവസം കലവൂര്‍ ബിവറേജസ് ഔട്ട്ലെറ്റിനു മുന്‍വശം ടാങ്കര്‍ലോറി കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍കൂടി മരിച്ചു.

കൊല്ലം കാവനാട് വിളയില്‍ പുത്തന്‍വീട്ടില്‍ ഷീല-ശിവകുമാര്‍ ദമ്പതികളുടെ ഇരട്ടകുട്ടികളില്‍ ഒരാളായ ആറുമാസം പ്രായമുള്ള ഇഷാനയാണ് ഇന്നലെ പുലര്‍ച്ചെയോടെ മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. അപകടത്തില്‍ ഇഷാനയുടെ മാതൃസഹോദരി അംബികാദേവി സംഭവദിവസം മരിച്ചിരുന്നു. ഇഷാനയുള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്. ഇഷാനയുടെ അമ്മ ഷീല(46), ഭര്‍ത്താവ് ശിവകുമാര്‍(49), ഇഷാനയുടെ ഇരട്ടസഹോദരന്‍ ഇഷാന്‍(ആറുമാസം), ഷീലയുടെ സഹോദരന്‍ ജയകുമാര്‍(48) എന്നിവര്‍ ചികിത്സയിലാണ്.


ആലുവായിലെ ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുത്തു തിരികെ കൊല്ലത്തേക്കു മടങ്ങുന്ന വഴിയായിരുന്നു അപകടം.

16 വര്‍ഷം കുട്ടികളില്ലാതെ കാത്തിരുന്ന ദമ്പതികള്‍ക്കു ആറു മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരട്ട കുട്ടികളെ കിട്ടിയത്. ഇതില്‍ പെണ്‍കുഞ്ഞിനെയാണ് മരണം തട്ടിയെടുത്തത്. അംബികയുടെയും ഇഷാനയുടെയും സംസ്കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ നടന്നു.

മക്കള്‍ : മുകേഷ്(കുമരകം താജ് റിസോര്‍ട്ട് ജീവനക്കാരന്‍), വിഷ്ണു(ഇലക്ട്രീഷ്യന്‍).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.