നൌഷാദിന്റെ കുടുംബത്തിന് ശ്രീറാം കമ്പനിയുടെ മൂന്നു ലക്ഷം
Saturday, November 28, 2015 12:13 AM IST
കോഴിക്കോട്: മാന്‍ഹോള്‍ ദുരന്തത്തില്‍ ദാരുണമായി മരിച്ച ഓട്ടോ ഡ്രൈവര്‍ പി. നൌഷാദിന്റെ കുടുംബത്തിനു കരാറുകാരായ ചെന്നൈ ശ്രീറാം എന്‍ജിനിയറിംഗ് കമ്പനി ഇടക്കാല സഹായമായി മൂന്നു ലക്ഷം രൂപ പ്രഖ്യാപിച്ചു. നൌഷാദിന്റെ ബന്ധുക്കള്‍ക്കു തുക ഉടനെ എത്തിച്ചു നല്‍കുമെന്ന് എക്സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍. ശ്രീറാം രാജു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തങ്ങളുടെ കരാര്‍ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച നൌഷാദിന്റെ ധീരതയെ നമിക്കുന്നു. അടിയന്തര ഇടക്കാല സഹായമാണ് ഈ തുക. തൊഴിലാളികളായ ഭാസ്കര റാവുവിന്റെയും നരസിംഹ മൂര്‍ത്തിയുടെയും കുടുംബങ്ങള്‍ക്കും നിയമാനുസൃത ധനസഹായം നല്‍കും. ഇവരുടെ കുടുംബങ്ങളുടെ അഗാധമായ ദുഃഖത്തില്‍ പങ്കുചേരുന്നതായും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.