പെട്രോള്‍പമ്പ് ജീവനക്കാരന്‍ ബൈക്കിടിച്ചു മരിച്ചു
പെട്രോള്‍പമ്പ് ജീവനക്കാരന്‍ ബൈക്കിടിച്ചു മരിച്ചു
Saturday, November 28, 2015 12:53 AM IST
പാലാ: റോഡ് മുറിച്ചുകടക്കുന്നതിനിടെ പെട്രോള്‍പമ്പ് ജീവന ക്കാരന്‍ ബൈക്കിടിച്ചു മരിച്ചു.

പാലാ ടൌണില്‍ തോട്ടുങ്കല്‍ പമ്പിലെ ജീവനക്കാരനായ മേലമ്പാറ ആലപ്പാട്ടുകുന്നേല്‍ ഗോപിനാഥന്‍നായര്‍ (65) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണു സംഭവം. പെട്രോള്‍പമ്പിന് എതിര്‍വശത്തുള്ള ഹോട്ടലില്‍ ചായകുടിച്ചു മടങ്ങവേയാണ് അപകടം.

ഉടന്‍തന്നെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക് യാത്രക്കാരനായ മുക്കുഴി സ്വദേശി സാജനും അപകടത്തില്‍ പരിക്കേറ്റു. സാജനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോപിനാഥന്‍നായരുടെ സംസ്കാരം ഇന്ന് 11 നു വീട്ടുവളപ്പില്‍. ഭാര്യ പത്മകുമാരി കുമരകം കാരാട്ട് കുടുംബാംഗം.


മക്കള്‍: ഗിരീഷ്, ഹരീഷ്. മരുമകള്‍: വിപിന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.